കൽപ്പറ്റ:പെൻഷൻകാരുടെ വരുമാനത്തിൽ സർക്കാർ നിർദ്ദേശത്തോടെ ആദായ നികുതി വകുപ്പിന്റെ കൈയ്യിട്ടുവാരൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.
പെൻഷൻ എന്നു വച്ചാൽ മാറ്റി വച്ച വേതനമാണ് അത് സൗജന്യമല്ല. അവകാശമാണ്. സർവ്വീസിൽ ഇരിക്കുമ്പോൾ കിട്ടുന്ന വേതനത്തിന് സർക്കാർ ജീവനക്കാരൻ അന്നേ നികുതികൊടുക്കുന്നതാണ്. ട്രഷറിയിൽ പണമില്ല എന്ന ധനമന്ത്രിയുടെ കർക്കശ നിലപാടിൽ, ഏതു വിധത്തിലും ട്രഷറി നിറക്കണം എന്ന രഹസ്യ നിർദ്ദേശത്തിനനുസൃതമായാണ് പെൻഷൻകാരുടെ പിച്ചച്ചട്ടിയെ സമീപിക്കുന്നത്.ഈ വിധത്തിലാണെങ്കിൽ ഭാവിയിൽ പിച്ചക്കാരുടെ ചട്ടിയിൽ നിന്നു പോലും നികുതി സമാഹരിക്കാം എന്ന നിലവരു മെന്ന് തീർച്ചയാണ്. എല്ലാ സംഘടനയിലും പെട്ട പെൻഷൻകാർ ഇതിനെതിരെ വ്യാപക പ്രതിഷേധത്തിന് തയ്യാറാവണമെന്ന് പെൻഷനേഴ്സ് സംഘിന്റെ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി എ.സി. രവീന്ദ്രൻ ആവശ്യപ്പെട്ടു. ശിവരാത്രി ദിനത്തിൽ റവന്യൂ ഡേ ആഘോഷിക്കുന്നത് ശിവരാത്രി ദിനത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സി.പി.വിജയൻ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് സെക്രട്ടറി സി.പ്രതാപൻ ബത്തേരി ബ്ലോക്ക് സെക്രട്ടറി പി.പി.ശശീന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: