കല്‍പ്പറ്റ:കേരള സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് നില നില്‍ക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സാധിക്കാതെ പോലീസിനെ നോക്കുകുത്തിയായി നിര്‍ത്തിക്കൊണ്ട് ഗുണ്ടാതലവന്മാരാണ് ഭരണം കൈയാളുന്നത്. ഇതിന് അഭ്യന്തര വകുപ്പ് ഒത്താശ ചെയ്ത് കൊടുക്കുന്നു. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ഡി.ജി.പിയുടെ മൂക്കിന് താഴെ മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചിട്ടും പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കാത്തത്. അഭ്യന്തര മന്ത്രിയുടെ മകന് അടക്കമുള്ള ആളുകള്‍ക്ക് ഈ ഗുണ്ടാതലവന്മാരെ നിയന്ത്രിക്കുന്നതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ദിനരാത്ര സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സജിശങ്കര്‍, ആരോട രാമചന്ദ്രന്, പി.ജി.ആനന്ത്കുമാര്‍, എ.ടി.രമേഷ്, എം.കെ.രാമദാസ്, വി.പി.സത്യന്, വി.കെ.സദാനന്ദന്, എം.പി.സുകുമാരന്‍, എന്‍.കെ.സുധാകരന് സന്ധ്യാമോഹന്ദാസ്, ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: