ബത്തേരി: കേരളത്തിൽ ഭരണ സ്തംഭനമാണെന്ന് ജനതാദൾ-യു ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. കേരള എൻ.ജി.ഒ. സെന്റർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദും അദ്ദേഹത്തിന്റെ സ്റ്റാഫിനും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഭരണ രംഗത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി തുടച്ചു നീക്കണം. പക്ഷെ ഇവിടെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പോലും ജോലിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നത് ഭരണപരമായി നല്ല നീക്കമാണ്. പക്ഷെ നിലവിലുള്ള ഉദ്യോഗസ്ഥരെ ബാധിക്കാത്ത തരത്തിൽ, അവരുടെ ആശങ്കകൾ പരിഹരിച്ച് നടപ്പാക്കണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി. ഹാരീഷ് അധ്യക്ഷത വഹിച്ചു. എം.വി. ലത്തീഫ്, കെ.എ. ചന്തു, സി. ബഷീർ, എം.വി. സജേഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: