നടവയല്‍ : തോട്ടത്തിലെ തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വനവാസി വൃദ്ധനായ പൈതലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് വി.കെ.രാജന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച ഉച്ചക്കഴിഞ്ഞ് ശക്തമായ കാറ്റില്‍ ആളിപ്പടരുന്ന തീയണയ്ക്കാന്‍ നാട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു നടവയല്‍ പുലച്ചക്കുനി കോളനിയിലെ പൈതല്‍. തീ പടര്‍ന്നതോടെ ഇദ്ദേഹത്തിന്റെ പത്ത് സെന്റ് സ്ഥലം പൂര്‍ണമായി അഗ്നിക്കിരയായി. കാറ്റിന്റെ ശക്തി കൂടിയപ്പോള്‍ തീ തൊട്ടടുത്ത തോട്ടത്തിലേക്ക് പടരുകയും ഇതിനിടയില്‍ പൈതല്‍ തീയിലകപ്പെടുകയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം എത്രയും പെട്ടന്ന് നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: