കാസര്‍കോട്: വിശ്വകര്‍മ്മ ജയന്തി ദിനമായ സപ്തംബര്‍ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ മസ്ദൂര്‍ സംഘം മേഖലാ തലത്തില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
രാവിലെ 10ന് കാസര്‍കോട്, ഉദുമ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് കറന്തക്കാട് നടക്കുന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പള മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനം രാവിലെ 10ന് ശാന്തിപള്ളത്തു നിന്നും ആരംഭിച്ച് കുമ്പള ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.പി.മുരളീധരന് ഉദ്ഘാടനം ചെയ്യും. നീലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനം വൈകുന്നേരം 4ന് കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും.
മുള്ളേരിയ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്റര്‍ പരിസരത്തു നിന്നും വൈകുന്നേരം 4ന് പ്രകടനം ആരംഭിച്ച് മുള്ളേരിയ ടൗണില്‍ നടക്കുന്ന പൊതു സമ്മേളനം ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന് ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് കാസിനോ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച് വെള്ളരിക്കുണ്ട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കൃഷ്ണന് ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് വെള്ളാപ്പ് റോഡില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ജില്ലാ ജെ.സെക്രട്ടറി വി.ബി.സത്യനാഥന് ഉദ്ഘാടനം ചെയ്യും.
പാണത്തൂര്‍ മേഖലയുടെ പ്രകടനം ബളാന്തോട് പാലത്തിന് സമീപത്തു നിന്നും വൈകുന്നേരം 4ന് ആരംഭിച്ച് ബളാന്തോട് ടൗണില്‍ നടക്കുന്ന പൊതു സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.ഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്യും. ഹൊസ്ദുര്‍ഗ്ഗ് മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് മുട്ടിച്ചിറയില്‍ നിന്നും ആരംഭിച്ച് ഇരിയ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബദിയടുക്ക മേഖലാ കമ്മറ്റിയുടെ പ്രകടനം വൈകുന്നേരം 3ന് മീത്തലെ ബസാറില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ജില്ലാ വൈസ്.പ്രസിഡന്റ് എ.കേശവ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം മേഖലാ കമ്മറ്റിയുടെ പ്രകടനം വൈകുന്നേരം 4ന് അംഗഡിപദവില്‍ നിന്നും ആരംഭിച്ച് ഹൊസങ്കടിയില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ ജോ.സെക്രട്ടറി എ.വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: