ന്യൂദല്‍ഹി: മുഖച്ഛായ മാറുന്ന അസം ടൂറിസത്തിന് പുതിയ ലോഗോ പുറത്തിറക്കി. അസമിന്റെ തനത് സവിശേഷതകളായ തേയിലച്ചെടിയും കാണ്ടാമൃഗവും ബ്രഹ്മപുത്ര നദിയും പശ്ചാത്തലത്തിലുള്ളതാണ് ലോഗോ. അസം വിസ്മയാവഹം എന്ന പേരും ലോഗോയ്ക്കുണ്ട്.
അസമിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ലോഗോയെന്ന് സ്ക്വയര്‍ ബ്രാന്റ് കമ്യൂണിക്കേഷന്‍ ഗ്രൂപ്പ് സിഇഒ നവനീത് കപൂര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികളെ അസമിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ലോഗോ സഹായിക്കുമെന്നും കപൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: