തിരുവനന്തപുരം: കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒമ്പതാം ലക്കം ലോക ടൂറിസം ദിനമായ 27ന് കൊച്ചിയില്‍ ലെ മെറഡിയനില്‍ ഉദ്ഘാടനം ചെയ്യും. വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്രിക, സാഗര കണ്വെന്ഷന് സെന്ററില്‍ 28 മുതല്‍ 30 വരെയാണ് പരിപാടികള്‍.
57 വിദേശരാജ്യങ്ങളില്‍ നിന്ന് ട്രാവല്‍ മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിന് എത്തുന്നത്.
അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങി കേരള ടൂറിസത്തിന്റെ പരമ്പരാഗത മാര്‍ക്കറ്റായ പത്തുരാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും വലിയ സംഘങ്ങളെത്തുന്നത്.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265 സെല്ലേഴ്സാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. 5000കോടി രൂപയുടെ അധിക വരവാണ് ട്രാവല്‍ മാര്‍ട്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: