തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ ഓണക്കോടിയ്ക്ക് ഒപ്പം ഒന്നരക്കോടിയും സമ്മാനപദ്ധതിയുടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് കോട്ടയം ഷോറൂമില്‍ നടന്നു. സമ്മാനമായ വോക്സ്വാഗണ് പോളോ കാറിന്റെ വിജയിയായി ആറ്റിങ്ങല്‍ സ്വദേശി ശ്രീജിത്തിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ തെരഞ്ഞെടുത്തു.
ഡെയ്ലി സമ്മാന വിജയികളെ സുരേഷ് കുറുപ്പ് എംഎല്‍എയും, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോനയും പ്രതിപക്ഷനേതാവ് സി.എന്‍. സത്യനേശനും, കൗണ്‍സിലര്‍ എസ് ഗോപകുമാറും ചേര്‍ന്ന് തെരഞ്ഞെടുത്തു. കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, അര്‍ക്കാഡിയ ഗ്രൂപ്പ് എംഡി ലിജോ കുര്യന് എന്നിവര്‍ സന്നിഹിതരായിരുന്നു.
സമ്മാനപദ്ധതി മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് കടന്നു. സെപ്റ്റംബര്‍ 25ന് അവസാനിക്കുന്ന സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒറ്റ ഷോപ്പിങ്ങിലൂടെ തന്നെ ഒന്നിലധികം തവണ സമ്മാനങ്ങള്‍ നേടുവാനുള്ള അവസരം ലഭിക്കുമെന്നത് സവിശേഷതയാണ്.
ബമ്പര്‍ സമ്മാനമായി 101 പവന് സ്വര്‍ണ്ണം. കല്യാണ്‍ സില്‍ക്സില്‍ നടത്തുന്ന ഓരോ 2000 രൂപയുടെ പര്ച്ചേഴ്സിനൊപ്പവും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും.വിജയികളുടെ വിശദവിവരങ്ങള്‍ക്ക് www.kalyansilks.com, www.facebook.com/kalyansilks.
പ്രതികരിക്കാൻ ഇവിടെ എഴുതുക: