തിരുവനന്തപുരം : അത്തപൂക്കളമിടാന്‍ കേരളം ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാന് കുട്ടികളും, സംഘടനകളും സ്ഥാപനങ്ങളും പൂക്കള്‍ തേടി കമ്പോളങ്ങളിലേക്കു ഓടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേരളത്തില്‍ കണ്ടു വരുന്നത്.
മലയാളികളുടെ പൂക്കള്‍ തേടിയുള്ള ഓട്ടത്തിന് അറുതി വരുത്താന്‍ കാര്‍ഷികോത്പന്ന വിപണന സേവനങ്ങള്‍ക്കായുള്ള ഇ-കോമേഴ്സ് വെബ് പോര്‍ട്ടല്‍ ആയ തുമ്പി ഡോട്ട് ഇന്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. പൂവ് ഉല്പാദകരുടെ പക്കല്‍ നിന്നും ആവശ്യത്തിനുള്ള പൂക്കള്‍ ഇടനിലക്കാരുടെ കൈകടത്തലുകളില്ലാതെ നേരിട്ട് പൂക്കളങ്ങള്‍ ഒരുക്കുന്നവര്‍ക്ക് എത്തിക്കാനാണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. അത്തം തുടങ്ങുന്ന ഇന്ന് മുതല്‍ അത്തപ്പൂക്കളം ആവശ്യമുള്ളവര്‍ www.thumpi.in എന്ന വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു ആവശ്യമായ പൂക്കള്‍ തിരഞ്ഞെടുത്തു ഓര്‍ഡര്‍ നല്കിയാല് ആവശ്യക്കാരുടെ അടുത്ത് പൂക്കള്‍ എത്തിക്കാനുള്ള സംവിധാനം ആണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് .
ബന്ദി പൂക്കള്‍, വാടാമുല്ല , ജമന്തി, തെറ്റി, റോസ്, ചുവന്ന അരളി , പിങ്ക് അരളി, കോഴിപ്പൂവ് , ഇലകള്‍ തുടങ്ങി വിവിധയിനം പൂക്കളുടെ വിപുലമായ ശേഖരമാണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. തുമ്പി ഡോട്ട് ഇന്‍ സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും പൂക്കളെ കുറിച്ചും വില വിവരങ്ങള്‍ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ വെബ് പോര്‍ട്ടലില്‍ നിന്നും ലഭ്യമാകും. കുറഞ്ഞ റേറ്റില്‍ നാമമാത്രമായ ഡെലിവറി ചാര്‍ജ് മാത്രം ഈടാക്കിക്കൊണ്ടു തുമ്പിയില്‍ നിന്നും പൂക്കള്‍ ലഭിക്കുന്നത്. പൂക്കളോടൊപ്പം തുമ്പി ഡോട്ട് ഇന്‍ തയാറാക്കിയിട്ടുള്ളതുള്പ്പടെ പത്തോളം അത്തപൂക്കള ഡിസൈനുകളും സൗജന്യമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 4063427, 9526693355
പ്രതികരിക്കാൻ ഇവിടെ എഴുതുക: