കൊച്ചി: ലാന്‍ഡ് ഫോണിലും മൊബൈലിലും നിരവധി പുതിയ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് 249 രൂപ പ്രതിമാസ വാടകക്ക് 2 എംബിപിഎസ് വേഗതയില്‍ പുതിയ അണ്‍ലിമിററഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ സെപ്ററംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.
1125 രൂപയുടെയും 1525 രൂപയുടെയും പുതിയ പോസ്ററ് പെയ്ഡ് പ്ലാനുകളില്‍ ഇന്ത്യയിലെവിടേക്കും റോമിംഗിലുള്പ്പെടെ പരിധിയില്ലാതെ വോയ്സ് കോളുകള്‍ സൗജന്യമാണ്. യഥാക്രമം 1 ജിബി, 5 ജിബി ഡേററാ സൗജന്യമായി ലഭിക്കും. പോസ്ററ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡേററാ ഉപയോഗത്തിനായി 666, 901, 1711 രൂപയുടെ ആഡ് ഓണ്‍ സൗകര്യവും ലഭ്യമാണ്. ഈ പ്ലാനുകളില്‍ യഥാക്രമം 7 ജിബി, 10 ജിബി, 20 ജിബി വരെ ഉപയോഗത്തിനു ശേഷവും 128 കെബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡേററാ ഉപയോഗം ലഭിക്കും.
പ്രീപെയ്ഡ് വരിക്കാര്‍ക്ക് 1099 രൂപയ്ക്ക് മുപ്പത് ദിവസ കാലാവധിയുള്ള അണ്‍ലിമിററഡ് ഡേററാ പ്ലാന്‍ ആണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. 549 രൂപക്ക് 30 ദിവസത്തേക്ക് 10 ജിബി, 156 രൂപക്ക് പത്ത് ദിവസത്തേക്ക് 2 ജിബി ഡേററാ പ്ലാനുകളും ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ടെന്ന് ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ലാഭേഛ കൂടാതെ താരതമ്യേന കുറഞ്ഞ നിരക്കുകളിലുള്ള വോയ്സ് പ്ലാനുകളും ഡേററാ പ്ലാനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വാര്‍ത്താവിനിമയ രംഗത്ത് സമീപകാലത്തുണ്ടായിരിക്കുന്ന കടുത്ത മത്സരത്തെ നേരിടാന്‍ സജ്ജമാണെന്നും കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്.മണി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: