കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഓവുചാല്‍ നിര്‍മാണം അശാസ്ത്രീയമാണെന്ന് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഓവുചാല്‍ പൊളിച്ചു നീക്കിയാണ് റെഡിമെയ്ഡ് ഓവുചാല്‍ സ്ഥാപിക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ വേണ്ട ശാസ്ത്രീയ രീതി അവലംബിച്ചിട്ടല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഓടയില്‍ നിറയുന്ന വള്ളം ഒഴുകിപ്പോകാന്‍ തരത്തില്‍ ഏക്കുറച്ചില് ഇല്ലെന്നുള്ളതാണ് നിലവില്‍ പണിതുവരുന്ന ഓവുചാലിന്റെ ഏറ്റവും വലിയ ന്യൂനതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഴവെള്ളം ഒഴുകിപ്പോകാനുള്ള താഴ്ച ഒരു ഭാഗത്തും ഇല്ല. മഴവെള്ളം എങ്ങോട്ട് ഒഴുകിപ്പോവുമെന്നത് നിര്‍മ്മിക്കുന്നവര്‍ക്കും പറയാന്‍ കഴിയുന്നില്ല. നിര്‍മാണം പൂര്‍ത്തിയായ ടിബി റോഡ്, വ്യാപാരഭവന് എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം കെട്ടിനില്‍ക്കുകയാണ്. കാഞ്ഞങ്ങാട് ടൗണില്‍ ട്രാഫിക് ജംഗ്ഷന് വരെയാണ് ഓവുചാല്‍ പണിയുന്നത്. ഇതിനിടയില്‍ തന്നെ ഏതാനും മീറ്റര്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇവിടെ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ കിഴക്കുഭാഗം സ്മൃതിമണ്ഡപത്തിന് സമീപത്തായി ഓവുചാല്‍ നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്. ഇവിടെയും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല.
ഇതിന് പുറമെ റോഡില്‍ കള്‍വര്‍ട്ട് പണിയുന്നതിലും തികഞ്ഞ അശ്രദ്ധയും അലംഭാവവും ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണ റോഡില്‍ പണിയുന്ന കള്‍വര്‍ട്ടിന്റെ ഭിത്തി റോഡില്‍ നിന്നും ഒരു മീറ്ററെങ്കിലും അകലത്തിലാണ് പണിയാറുള്ളത്. കെ.എസ്.ടിപി റോഡിലാകട്ടെ റോഡിനോട് ചേര്‍ന്നുതന്നെയാണ് കള്‍വര്‍ട്ട് പണിയുന്നത്. ഇതാകട്ടെ വാഹന അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും പറയുന്നു. കാഞ്ഞങ്ങാട്ടെ റോഡ് നിര്‍മ്മാണം തന്നെ നീണ്ടുപോകുന്നത് കരാറുകാരുടെ അലംഭാവമാണെന്നും ദീര്‍ഘകാലമായി കരാര്‍ രംഗത്തുള്ളവര്‍ പറയുന്നു. നിര്‍മാണത്തിലെ മന്ദഗതി ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതാണ് നീണ്ടുപോകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ആശാസ്ത്രീയ നിര്‍മാണം മൂലം ഭാവിയില്‍ നഗരത്തില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: