കൊച്ചി: പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇസഡ് ടു കൊച്ചിയില്‍ അവതരിപ്പിച്ചു. സാംസങ് ഇസഡ് വണ്ണിനും ത്രീക്കും ശേഷമാണ് ടുവിന്റെ വരവ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും മാറി ടിസണ്‍ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇസഡ് ടുവിന്റെ പ്രവര്‍ത്തനം. വെറും 4590 രൂപയാണ് ഇതിന്റെ വില. കറുപ്പ്, വൈന്‍ റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇസഡ് ടു ലഭ്യമാണ്.
ടിസണ്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4ജി ഫോണാണിത്. എച്ച് ഡി വീഡിയോ കോളിങ് സെക്കന്റില്‍ 150 മെഗാബൈറ്റ് വേഗത്തില്‍ ഡൗണ്‍ലോഡിങ്, സെക്കന്റില്‍ 50 മെഗാബൈറ്റ് വേഗത്തില്‍ അപ്ലോഡിങ്, 12 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ എന്നിവ ഈ ഫോണിന്റെ പ്രത്യേകതകളാണ്. കൂടാതെ ഇന്റര്‍നെറ്റ് ഇല്ലാതെ 5000 രൂപ വരെ പണം കൈമാറാവുന്ന മൈ മണി ട്രാന്‍സ്ഫര്‍ ആപ്, 40 ശതമാനം ഡാറ്റ സേവ് ചെയ്യുന്ന അള്‍ട്രാ ഡാറ്റാ സേവിങ് മോഡ്, ബൈക്ക് യാത്രികര്‍ക്ക് തുണയാകുന്ന എസ് ബൈക്ക് മോഡ്, പെന്‍ഡ്രൈവ് ഫോണില്‍ തുറക്കാന്‍ യുഎസ്ബി ഒടിജി പിന്തുണ എന്നിവയും ഇസഡ് ടുവിന്റെ സവിശേഷതകളാണ്.
എല്‍ഇഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന് ക്യാമറ, പോയിന്റ് 3 മെഗാപിക്സല്‍ വിജിഎ മുന്‍ ക്യാമറ, 128 ജിബി വരെ കൂട്ടാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറി, 1500 എംഎഎച്ച് ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: