തിരുവനന്തപുരം: മികച്ച രുചിയില്‍ എണ്ണമയം കുറഞ്ഞ നേന്ത്രക്കായ ഉപ്പേരി ഡബിള്‍ ഹോഴ്സ് വിപണിയില്‍ എത്തിച്ചു.
ബ്രാന്‍ഡ് അംബാസഡറും നടിയുമായ ശോഭനയാണ് കേരളത്തിലെ നാടന്‍ നേന്ത്രക്കായ ശേഖരിച്ച് തയ്യാറാക്കിയ ഉപ്പേരി അവതരിപ്പിച്ചതെന്ന് മഞ്ഞിലാസ് ഗ്രൂപ്പ് എംഡി വിനോദ് മഞ്ഞില, മാര്‍ക്കറ്റിങ്ങ് ജിഎം സുനില്‍ പി. കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
ഓരോ ഉപ്പേരിയും കൃത്യമായി മൊരിഞ്ഞതും സാധാരണ ഉപ്പേരികളെക്കാള് 50 ശതമാനം കുറവ് എണ്ണമയത്തോടുകൂടിയതുമാണെന്ന് അവര്‍ പറഞ്ഞു. രുചിവര്‍ദ്ധക വസ്തുക്കളോ പ്രസര്വേറ്റീവുകളോ ഇല്ലാതെ ഫ്ളേവര്ലോക്ക് പായ്ക്കുകളില്‍ എത്തിക്കുന്ന നേന്ത്രക്കായ ഉപ്പേരി വില 30 ഗ്രാമിന് 25 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: