തൃശൂര്‍: സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്കോളര്‍ഷിപ്പ് നല്കുന്നു.ബിപിഎല്‍ കുടുംബങ്ങള്‍,വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവര്‍ എന്നിവര്‍ക്കാണ് അര്‍ഹത. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് ട്യൂഷന്‍ഫീസ് നല്‍കും. പ്രതിമാസം 4000 രൂപ ഹോസ്റ്റല്‍,ജീവിതചെലവും ലഭിക്കും.
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച് 80 ശതമാനം മാര്‍ക്കോടെ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ റെഗുലര്‍ ബിരുദകോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത.
ബി.ടെക്/ബിഇ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിവിഎംഎസ്, ബിഫാം, ബിഎസ്സി (നഴ്സിങ്), ബിഎസ്സി (അഗ്രികള്‍ച്ചര്‍) , കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച 3 വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ഫുള്‍ടൈം അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകള്‍ എന്നിവയ്ക്ക് ലഭിക്കും. ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ്. കെ സന്നിഹിതനായിരുന്നു.
വിശവിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്യാനുംwww.southindianbank.com. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 20 ന് മുമ്പ് ദി സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, എസ്ഐബി ഹൗസ്, പി.ബി. നമ്പര്‍ 28, പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് (സിഎസ്ആര്‍ സെല്‍), തൃശൂര്‍, കേരള-680 001 എന്ന വിലാസത്തില്‍ ലഭിക്കണം.കവറിന് പുറത്ത് ‘For Sou-th Indian Bank Scholarship Scheme’എന്ന് എഴുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: