കൊച്ചി: ഹോണ്ട കാര്‍സ് ഇന്ത്യ, പെര്‍ഫെക്ട് ഹോണ്ടയിലൂടെ കൊച്ചിയില്‍ മുന്നൂറാമതു ഡീലര്‍ഷിപ്പ് ആരംഭിച്ചു. ഹോണ്ട സിഇഒയും പ്രസിഡന്റുമായ യോയി ചിറോ യുനോ ഷോറൂം ഉദ്ഘാടനം ചെയ്തു.
20 മാസത്തിനിടെയാണ് പ്രതിമാസം അഞ്ച് എന്ന കണക്കില്‍ ഹോണ്ട 100 ഡിലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. ഹോണ്ട ബ്രാന്‍ഡ് കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. തായ്ക്കാട്ടുകരയില്‍ മുട്ടത്തിനടുത്ത് ആര്യഭംഗി ഗ്രാന്‍ഡെയിലാണ് പുതിയ ഷോറൂം.
കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതില്‍ അതിയായ താല്പര്യമുണ്ടെന്നും എംഡി അശോക്ഹാരി പോത്തന് പറഞ്ഞു.
സൗസിക ഡിസൈനര്‍
ബ്രൈഡല്‍ സ്റ്റോര്‍
കൊച്ചി: വിശേഷാവസരങ്ങള്‍ക്കുള്ള വസ്ത്രശേഖരമൊരുക്കി സൗസികയുടെ കേരളത്തിലെ പ്രഥമ സ്റ്റോര്‍ പനമ്പിള്ളി നഗര്‍ ജിസിഡിഎ ഷോപ്പിങ് കോംപ്ലക്സില്‍ തുടങ്ങി. വെഡ്ഡിങ് ഗൗണുകള്‍, ലെഹെന്ഗകള്, അനാര്‍ക്കലി, സ്യൂട്ട്, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, കുര്‍ത്തകള്‍, സാരികള്‍, കോക്ടെയില്‍ ഡ്രസുകള്‍, ഗൗണുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് സൗസികയില് ഉള്ളത്.
ഭീമ പത്തനംതിട്ടയില്‍
പുതിയ ഷോറും തുറന്നു
ഭീമ ജുവല്ലറിയുടെ പത്തനംതിട്ട ഷോറൂം ചലച്ചിത്രതാരം പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യുന്നു. ചെയര്മാന് ഡോ. ബി. ഗോവിന്ദന്, ബിന്ദു മാധവ്, മാനേജിങ് ഡയറക്ടര്‍ സുഹാസ് എം. എസ്., ഡയറക്ടര്‍മാരായ ജയാ ഗോവിന്ദന്, ഗായത്രി സുഹാസ്, ആരതി ഗുരുരാജ്, ഡോ. ഗുരുരാജ് എന്നിവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: