പാനൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിന് വിദേശത്തു നിന്നും പ്രവര്‍ത്തക എത്തിയത് ആവേശമായി. ഇന്ത്യന്‍ പീപ്പ്ള് ഫോറം (ഐപിഎഫ്) ജനറല്‍ സെക്രട്ടറി ശില്പ നായരാണ് ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ പ്രചരണത്തിനെത്തിയത്. ദുബായില്‍ ട്രെഡിംഗ് കമ്പനി നടത്തുന്ന ശില്പനായര് ജനിച്ചതും വളര്‍ന്നതും അവിടെ തന്നെ. ബിജെപിയുടെ അഖിലേന്ത്യ കമ്മറ്റിയുടെ പൂര്ണ്ണനിയന്ത്രണത്തിലുളള ഐപിഎഫിന്റെ പ്രവര്‍ത്തനം ദുബായില്‍ സജീവമാണ്. 34 വര്‍ഷത്തിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദുബായ് സന്ദര്‍ശിച്ചപ്പോള്‍ എന്നെ പോലെയുളള ഇന്ത്യക്കാര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നൂവെന്ന് ശില്പനായര് പറഞ്ഞു. പരിപാടികള്‍ എല്ലാം സംഘടിപ്പിച്ചത് ഐപിഎഫിന്റെ മേല്‍നോട്ടത്തിലായിരുന്നു. പതിനായിരങ്ങളാണ് ദുബായ് സ്റ്റേഡിയത്തില്‍ മോദിജിയെ കാണാന്‍ ഒത്തുകൂടിയത്. സംഭവം വിശദീകരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കമേറെയായിരുന്നു. ദുബായില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങളും ഐപിഎഫ് നടത്തുന്നുണ്ട്. രണ്ടു ദിവസം കൂത്തുപറമ്പ് മണ്ഡലത്തില്‍ സദാനന്ദന്മാസ്റ്റര്ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടാകും. ഇന്നലെ രാവിലെ തൊക്കിലങ്ങാടി ഭാഗങ്ങളില്‍ പര്യടനം നടത്തി. പാലാപറമ്പില്‍ ഒരു ഒരു കുടുംബയോഗത്തിലും ശില്പനായര് പങ്കെടുത്തു. പിന്നീട് പാറാട്ട് ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനും സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടി. സദാനന്ദന്‍മാസ്റ്ററുടെ വിജയം സുനിശ്ചിതമാണെന്ന് ശില്പനായര് പറയുന്നു. ഒരു മാസം കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇവിടെയുണ്ടാകും. രാജഗോപാല്‍, കുമ്മനം രാജശേഖരന്, അഡ്വ:പിഎസ്.ശ്രീധരന്‍പിളള, സികെ.ജാനു എന്നിവര്‍ക്കു വേണ്ടിയും പ്രചരണത്തിനിറങ്ങുമെന്ന് ശില്പനായര് പറഞ്ഞു. തിരുവല്ലയാണ് സ്വദേശം. ഭര്‍ത്താവ് രാധാകൃഷ്ണന് ടെലികമ്യൂണിക്കേഷന്‍ എഞ്ചീനിയര്‍ ആണ്. മക്കള്‍: ഐശ്വര്യ, ആദിത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: