സ്വന്തം ലേഖകന്‍
വടശ്ശേരിക്കര : പച്ചക്കറി വിലയില്‍ ജില്ലയില്‍ അസാധാരണമായ വര്‍ദ്ധനവ്. ഏകീകൃത വിലനിലവാരം ഇല്ലാത്തതിനാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ആപ്പാടെ താറുമാറാക്കുന്ന രീതിയിലാണ് വില കുതിച്ചു കയറുന്നത്. സാധാരണ മണ്ഡലമകര വിളക്ക് കാലത്ത് നേരിയ തോതില്‍ വില വര്‍ദ്ധനവ് ഉണ്ടാവാറുണ്ട്.
ഒരു കിലോ ഗ്രാം വെളുത്തുള്ളിയുടെ കഴിഞ്ഞ ബുധനാഴ്ചത്തെ വില കേരളത്തില്‍ 280 രൂപയും ചെന്നൈയില്‍ 160 രൂപയും ആയിരുന്നു. കേരളത്തിലെ വിലക്കുതിപ്പിനു കാരണം ചെന്നൈയിലെ മഴയാണെന്ന് പരക്കെ പ്രചരിപ്പിക്കുന്നു. ചെന്നയില്‍ വെളുത്തുള്ളിക്ക് 160 രൂപ എന്നത് അവിടെ അസാധാരണ വിലയാണ്. അത് മഴക്കെടുതി മൂലം ഉണ്ടായതാവാം. പക്ഷെ കേരളത്തിലെ ഉള്ളി വിലയെ ചെന്നൈ പ്രളയം ബാധിക്കുമോ എന്ന സംശയത്തിലാണ് മാര്‍ക്കറ്റുകളില്‍ പച്ചക്കറി വാങ്ങാനെത്തുന്നവര്‍. ചെന്നൈ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരിടത്തും വെളുത്തുള്ളി ഉല്പാദിപ്പിക്കുന്നില്ല. അവിടെ നിന്ന് കേരളത്തിലേക്ക് വലിയ തോതില്‍ വെളുത്തുള്ളി കയറ്റി അയക്കുന്നില്ല. വെളുത്തുള്ളിയും കൊണ്ട് വരുന്ന വാഹനങ്ങള്‍ ചെന്നൈ വഴി അധികം വരാരുമില്ല. എന്നിട്ടും കാരണം ചെന്നൈ പ്രളയം എന്നാണു കച്ചവടക്കാര്‍ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.
ചെന്നൈയിലെ വെള്ളപ്പൊക്കം കാരണമാണെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ‘നാടന്‍’ പച്ചക്കറികള്‍ക്ക് എങ്ങെനയാണ് വില കൂടുന്നത്? ഒരു കിലോ ഏത്തക്കായ പച്ചക്കറിക്കടയില്‍ നിന്ന് വാങ്ങണമെങ്കില്‍ 45-50 രൂപയാകും. പഴക്കടയില്‍ നിന്നാണെങ്കില്‍ 25 രൂപ കൊടുത്താല്‍ മതി. തദ്ദേശീയരായ ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന, വാഴക്കൂമ്പ്, വഴുതനങ്ങാ, പാവക്കാ, പയര്‍,വള്ളിപ്പയര്‍, ചീര വര്‍ഗ്ഗങ്ങള്‍, തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍ ഇന്ന് സുലഭമായി വിപണികളില്‍ ലെഭിക്കുന്നുണ്ട്. പക്ഷെ ചെന്നൈ വെള്ളപ്പൊക്കം കാരണം വില അതിനും കൂടി എന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുകയായിരുന്നു ഒരു വീട്ടമ്മ.
ഒരു മാസം മുമ്പ് വരെ 100 രൂപ നല്കിയാല് ഒരു സാധാരണ കുടുംബത്തിന് രണ്ടു ദിവസത്തേക്കെങ്കിലും ആവശ്യത്തിനുള്ള പച്ചക്കറികള്‍ വാങ്ങാനാകുമായിരുന്നു. 100 രൂപയ്ക്കു ലഭിച്ചു കൊണ്ടിരുന്ന പച്ചക്കറി കിറ്റും ഇന്ന് ലെഭ്യമല്ല. ഈ വിലക്കയറ്റം കുടുംബ ബജെറ്റിനെ സാരമായി ബാധിക്കുന്നു എന്ന് വീട്ടമ്മമാരും സമ്മതിക്കുന്നു. ചെറിയ ഉള്ളിക്ക് വില കിലോയ്ക്ക് 90 രൂപയായി. ബീന്‍സ് 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. ക്യാരറ്റ്, തക്കാളി, പാവക്ക തുടങ്ങി എല്ലാ പച്ചക്കറി ഇനങ്ങള്‍ക്കും അസാധാരണമായ തോതില്‍ ഉയര്‍ന്ന നിരക്കിലാണ് കച്ചവടം നടക്കുന്നത്.
ഉയര്‍ന്നു നിന്ന സവാളയുടെ വിലയില്‍ മാത്രമാണ് ആശ്വാസം. അതും ചില കടകളില്‍ കിലോയ്ക്ക് 35 ഉം മറ്റു ചിലടത്തു 40 ഉം വാങ്ങുന്നു. നാണ്യ വിളയായ ഒരു കിലോ റബ്ബര്‍ വിറ്റാല്‍ കിട്ടുന്നതു 100 രൂപയില്‍ താഴെയാണ്. നല്ലൊരു ശതമാനം പച്ചക്കറികള്‍ക്ക് അതിലും എത്രയോ കൂടുതലാണ് വില ഈടാക്കുന്നതെന്ന് മലയോര മേഘലയില്‍ നിന്നൊരു റബ്ബര്‍ കര്ഷകന് ചോദിക്കുന്നു. അതും വിലക്കുറവു മൂലം റബ്ബര്‍ വിളവെടുപ്പ് നിര്‍ത്തിയിരിക്കുന്ന ഘട്ടത്തില്‍.
ശബരിമല തീര്‍ഥാടനകാലം പച്ചക്കറിയുടെ വിലയെ സ്വാധീനിക്കുമെങ്കില്‍ അത് സംഭവിക്കേണ്ടത് ഏറിയ കൂറും പത്തനംതിട്ട ജില്ലയെ ആണ്. പക്ഷെ വില കുതിക്കുന്നത് കേരളം മുഴുവനും ആണെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: