പത്തനംതിട്ട: സിപിഎം നേതാവിന്റെ മാടമ്പിപ്രസംഗം തെങ്ങമത്തിന്ന് ദളിത് സംഘടനകളുടെ പ്രതിഷേധം. സിപിഎം നേതാവിന്റെ അധിക്ഷേപത്തില്‍ മനംനൊന്ത് സിപിഐ നേതാക്കന്മാര് വേദിവിട്ടു. അടൂര്‍ പള്ളിക്കല്‍ തെങ്ങമത്ത് ആര്‍എസ്എസിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ആര് ഉണ്ണികൃഷ്ണപിള്ളയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സിപ ിഐക്കാര് യോഗം ബഹിഷ്ക്കരിച്ചത്. ഭരണ ഘടനാ ശില്‍പ്പി ഭാരത രത്നം ബി.ആര്. അംബേദ്ക്കറെ ഹരിജനെന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഇന്ന് യോഗവും നടത്തും. സിപിഐ പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്. യോഗത്തില്‍ സിപിഐ നേതാവ് തെങ്ങമം ശശികുമാറിനെ വ്യക്തിപരമായി ആര്.ഉണ്ണികൃഷ്ണപിള്ള അധിക്ഷേപിച്ച് സംസാരിച്ചു. ശശികുമാറിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അവനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിനറിയാമെന്നും പറഞ്ഞ ഉണ്ണികൃഷ്ണപിള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ മകനെ ശശികുമാര്‍ തള്ളിപ്പറയണമെന്നും പറഞ്ഞതായാണ് ആക്ഷേപം. സിപിഎം നേതാവിന്റെ വിമര്‍ശനം അതിരുകടന്നതിനെത്തുടര്‍ന്ന് അദ്ധ്യക്ഷനായ സിപിഐ നേതാവ് വേദിവിട്ടിറങ്ങി. തുടര്‍ന്ന് സിപിഐ മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.മധു, തെങ്ങമം ശശികുമാര്‍, ജി.ആര്.രഘു, ഗ്രാമപഞ്ചായത്തംഗം സദാശിവന്‍പിള്ള എന്നിവരും വേദിവിട്ടിറങ്ങി. ഇതോടെ യോഗത്തിനെത്തിയ സിപിഐക്കാരും സ്ഥലംവിട്ടു. പ്രസംഗത്തിനിടെ ഭാരത ശില്‍പ്പി ബി.ആര്.അംബേദ്കറേയും ഹരിജനെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇതിനെതിരേയും ദളിത് സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി ഇന്ന് വൈകിട്ട് 5 ന് പ്രതിഷേധ പ്രകടനവും യോഗവും ചേരും. സിപിഎം നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് വൈകിട്ട് 5 ന് കൊല്ലയ്ക്കല്‍ ജംഗ്ഷനില്‍ പ്രതിഷേധ യോഗം ചേരും. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: