എസ്.അഭിജിത്ത്
റാന്നി : ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചാല്‍ ഏറെ തിരക്കുകളുള്ള പ്രദേശമാണ് റാന്നി.എരുമേലി വഴി പരമ്പരാഗതപാതയിലൂടെ എത്തുന്ന ആയിര കണക്കിന് അയ്യപ്പഭക്തര്‍ റാന്നിയിലൂടെയാണ് കടന്നുപോകുന്നത്. ഏതുനിമിഷവും അപകടം പതുങ്ങിയിരിക്കുന്ന റാന്നിയില്‍ താലൂക്ക് ആശുപത്രിയുടെ അപര്യാപ്തത ഏറെ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ മണ്ഡലകാലത്തും റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകില്ല.ആകെ ആറ് കിടക്കകള്‍ മാത്രമാണ അയ്യപ്പഭക്തന്മാര്ക്കായി ഒരുക്കിയിരിക്കുന്നത്.സ്ഥിരം സംവിധാനത്തിനായി തുടങ്ങിയ കെട്ടിടംപണി പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.മൂന്ന് വര്‍ഷം മുന്‍പാണ് 5 കോടി ചെലവില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കിന്റെ പണികള്‍ തുടങ്ങിയത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങ്ള്‍ പ്രഖ്യാപനങ്ങിളില് മാത്രം ഒതുങ്ങി.വിദഗ്ദ്ധരടക്കം പന്ത്രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളത്.ഇതില്‍ ഒരുദിവസത്തെ ഷ്ിഫ്റ്റ് ക്രമീകരണത്തിന് മാത്രം ആറുപേര്‍ വേണ്ം, രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്ക് മിക്കപ്പോഴും ഒരുഡോക്ടര്മാത്രമെ കാണാറുള്ളു. രണ്ട് ഡോക്ടര്‍മാര്‍ ഗൈനക്ക് വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള തിയേറ്റര്‍ സംവിധാനമില്ല.ഇതിനാല്‍ സമീപത്തെ സ്വകാര്യ ആശുപത്രികളെയാണ് രോഗികളില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത. അടിയന്തര ശസ്ത്രക്രീയകള്ക്കായുള്ള രോഗികളടക്കം ആശ്രയിക്കുന്ന ആശുപത്രിയില്‍ സര്ജ്ജന്മാരില്ല. ചികിത്സക്ക് എത്തുന്നവരുടെ ആനുപാദികമായ കിടക്ക സൗകര്യം താലൂക്ക് ആശുപത്രിയില്‍ ഇല്ല.നൂറുകിടക്കകള് രേഖകളില്‍ ഉ്ണ്ടെങ്കിലും അവയില്‍ പലതും ഉപയോഗ ശൂന്യമാണ്.കാലപ്പഴക്കം ചെന്ന രണ്ട് ആമ്പുലന്‍സുകളാണ് രോഗികള്‍ക്കായി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.അവയും മിക്കപ്പോഴും പണിമുടക്കിലാണ്.പത്തനംതിട്ടയില്‍ നിന്ന് എരുമേലിയിലേക്കുള്ള അയ്യപ്പന്മ്മാരുടെ യാത്രയ്ക്കിടയില്‍ കിലോമീറ്ററുകള്‍ക്കുള്ളില്‍ റാന്നി താലൂക്ക് ആശുപത്രി മാത്രമാണുള്ളത്. വേണ്ടത്ര ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം തീര്‍ത്ഥാടന കാലത്തെങ്കിലും ഉണ്ടാകേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: