എസ്.അഭിജിത്ത്
തിരുവല്ല :മണ്ഡലകാലങ്ങളി്ല് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്ക് ഇത്തവണയും അവഗണന. ശബരിമലക്ക് ഏറ്റവും അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനോടും രൂക്ഷമായ ഭാഷയിലാണ നാട്ടുകാര്‍ പ്രതികരിച്ചത്.ആശുപത്രി സൂപ്രണ്ട് ചുമതലയൊഴിഞ്ഞിട്ട് മൂന്നു മാസത്തിലേറെയായെങ്കിലും പുതിയ നിയമനം നടത്തിയിട്ടില്ല.നിലവില്‍ ഡെപ്യൂട്ടി ഡി.എം.ഒയ്ക്ക് സൂപ്രണ്ടിന്റെ അധികാരച്ചുമതല.എന്നാല്‍ ശബരിമലയുടെ ചുമതലകൂടിയുള്ള ഇവര്‍ക്ക് എല്ലാകാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. ഇതിനാല്‍ ജില്ലാആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടു.സര്‍ജറി ആവശ്യമുള്ള രോഗികള്‍ക്ക് ആനുപാതികമായ ഓപ്പറേഷന് തിയേറ്ററുകളും ജില്ലാ ആശുപത്രിക്ക് ഇല്ല.ജില്ലാ ആസ്പത്രിയുടെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിനാണെങ്കിലും സ്ഥിരം നിയമനങ്ങള്‍ നടത്തേണ്ടത് ആരോഗ്യവകുപ്പാണ്.ഏന്നാല്‍ വിഷയം ശ്രദ്ധയില്‍ പെടുത്തേണ്ട ജില്ലാ പഞ്ചായത്തും അമ്പേപരാജയപ്പെട്ടു.മൂന്ന് ഫിസിഷ്യന്മാരും മൂന്ന് അനസ്തേഷ്യ ഡോക്ടര്‍മാരും ജോലി ചെയ്തിരുന്ന ആസ്പത്രിയില്‍ രണ്ട് തസ്തികകളിലും ഓരോ ഡോക്ടര്‍മാര്‍ മാത്രമേ നിലവിലുള്ളൂ.രണ്ട് സര്ജന്മാരുടെ സേവനം ആസ്പത്രിയിലുണ്ടെങ്കിലും ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. പരിചയസമ്പന്നരായ നഴ്സുമാരെ ഇലത്തൂരിലെ നഴ്സിങ് കോളേജിലേക്ക് ഡ്യൂട്ടി മാറ്റി നല്കുന്നതിനാല് അടിയന്തരാമായി നടത്തേണ്ടുന്ന പലശസ്ത്രക്രീയകളും മാറ്റിവെച്ചിരിക്കുകയാണ്.ജനപ്രതിനിധികള്‍ അടക്കം വിഷയത്തില്‍ ഇടപെട്ടുവെങ്കിലും പ്രഖ്യാപനങ്ങള്‍ കടലാസുകളില്‍ ഒതുങ്ങി.കാന്‍സര്‍രോഗ വിദഗ്ധനെ നിയമിച്ചിട്ടുള്ള ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംവിധാനമില്ല.കാന്‍സര്‍രോഗം സ്ഥിരീകരിക്കേണ്ട പതോളജിസ്റ്റിനെ ജില്ലാ ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ടങ്കിലും രോഗം സ്ഥിരീകരിക്കാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ അസിസ്റ്റന്റ് സര്ജന് തസ്തികയിലാണ് ജോലി ചെയ്യുന്നത്.പത്തനംതിട്ട ജില്ലയില്‍ രോഗികള്‍ക്ക് റോഡിയേഷനും, കീമോെതറാപ്പിയടക്കുമുള്ള ചികിത്സകള്‍ക്ക് ആളുകള്‍ സംവിധാനങ്ങള്‍ തേടി മറ്റ് ജില്ലകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്..ജില്ലാ ആശുപത്രിയോട് ചേര്‍ന്ന ജില്ലാ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനു സര്‍ക്കാരിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല.ലക്ഷക്കണക്കിന ്അയ്യപ്പഭക്തര് കടന്നു പോകുന്ന പ്രദേശത്തെ ജില്ലാആശുപത്രിയില്‍ ആറ് കിടക്കകള്‍ മാത്രമാണ ്ശബരിമല വാര്‍ഡിനായി അനുവദിച്ചിട്ടുള്ളത്.
മുപ്പത് ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ 23 പേര് മാത്രമാണ് നിലവിലുള്ളത്. കാലപ്പഴക്കം ചെന്ന ആമ്പുലന്‍സുകളില്‍ ഒരെണ്ണ കട്ടപ്പുറത്തായിട്ട് മാസം ആറ് കഴിഞ്ഞു.രോഗികള്‍ക്ക് ആവശ്യമായ ശുചിമുറികളെ മറ്റ് സംവിധാനങ്ങളോ ഇല്ല.നാല് തിയേറ്ററുകളില്‍ ഒന്ന് പ്രസവ ആവശ്യങ്ങള്‍ക്കും മറ്റൊന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും ഉപയോഗിക്കുമ്പോള്‍ രണ്ടെണ്ണം മാത്രമാണ് അധികം.ഇവിടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ തന്നെ മതിയായ സര്ജ്ജന്മാരില്ല.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആകെ നാല് പേരെ മാത്രമാണ് ഉള്‍കൊള്ളാന്‍ സാധിക്കുക.ഭക്തജന സഹസ്രങ്ങള്‍ എത്തുന്ന ശബരിമല ഉള്‍പ്പെടുന്ന പ്രദേശത്ത് അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സംവിധാനമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ നാടിന് തന്നെ നാണക്കേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: