തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പമ്പയാറ്റില്‍ മണലൂറ്റ് വ്യാപകമാകുന്നു. ഇടതടവില്ലാതെ മണല്‍ വാരല്‍ നടന്നിട്ടും ആറുമാസമായി തകരാറിലായ പട്രോളിങ ബോട്ട് പ്രവര്‍ത്തന സജ്ജമാക്കാന്‍ പോലീസ് അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.കാലപ്പഴക്കം ചെന്ന് തകരാറിലായ ബോട്ട് മാറ്റി പുതിയ ബോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും,പുളിക്കീഴ് പോലീസും പലതവണ എസ്പി ടി നാരായണന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.ബോട്ട് പട്രോളിങ്ങിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് വേണ്ടി സ്ഥലംമാറ്റിയിരിക്കുകയാണ്.നീരേറ്റുപുറം മുതല്‍ കുറ്റൂര്വരെയും പരുമല പാലം മുതല്‍ കീഴ്ച്ചേരി വാല്‍കടവ് വരെയുമുള്ളഭാഗങ്ങള് പുളിക്കീഴ് പോലീസിന്റെ അതിര്‍ത്തി പ്രദേശത്ത് ഉള്ളതാണ്.ഈ പ്രദേശങ്ങളില്‍ പട്രോളിങ് നടത്താന്‍ ഒരുബോട്ട് തന്നെ അപര്യാപ്തമായിരുന്നു.ഈ സാഹചര്യത്തിലാണ് ആകെ ഉണ്ടായിരുന്ന ബോട്ടും തകരാറിലായത്. എസ്പിക്കാണ് ബോട്ട് അനുവദിക്കാനുള്ള അധികാരം.പരാതികള്‍ പലതവണ ഉയര്‍ന്നിട്ടും മണല്‍ മാഫിയകളെ സഹായിക്കുന്ന മെല്ലപ്പോക്ക് നയമാണ് എസ്പി സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.എടത്വാ,നീരേറ്റുപുറം ഭാഗങ്ങിളില്‍ നിന്ന രാത്രികലങ്ങളില്‍ എന്ജിന് ഘടിപ്പിച്ച വള്ളങ്ങളിലാണ് പ്രദേശത്ത് മണല്‍ വാരല്‍ നടക്കുന്നത്. പുളിക്കീഴ് പാലത്തിനും കീച്ചരി വാല്കടവിന് സമീപവും നേരം ഇരുട്ടിയാല്‍ തുടങ്ങുന്ന മണല്‍വാരല്‍ പുലരും വരെ തുടരും.അഞ്ചും ആറും വള്ളങ്ങള്‍ ഒരു പോലെ മണല്‍വാരലിന് എത്തുമ്പോഴും പോലീസുകാര്‍ക്ക് നിസഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ്.രാത്രികാലങ്ങളില്‍ വാരുന്ന മണല്‍ ഇടത്തോടുകളിലൂടെ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെത്തിക്കുന്നു.ഇവിടെ നിന്ന് നേരം പുലരുന്നതിന് മുമ്പ് തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്.സംസ്ഥാനത്തെ പ്രാധാന പാതകളും റെയില്‍ പാതകളും കടന്നു പോകുന്ന പാലങ്ങളുള്ള പ്രദേശത്ത് നടക്കുന്ന മണല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പുറമെ വലിയ അപകട ഭീഷണിയുമാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: