മുന്നണികളുടെ
കുപ്രചരണങ്ങള്‍ പൊളിഞ്ഞു
ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലുമായി ബിജെപിക്കു ലഭിച്ചത് 1,74,879 വോട്ടുകള്‍. 2010ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇത്രയും വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഇരുമുന്നണികളും ശ്രമിച്ചെങ്കിലും അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന്റെ വ്യ ക്തമായ തെളിവാണ് ബിജെപിക്കു ലഭിച്ച ഈ രാഷ്ട്രീയ വോട്ടുകള്‍. ബീഫ് രാ ഷ്ട്രീയം ആലപ്പുഴയില്‍ വിലപ്പോയില്ലെന്നും ബിജെപിയുടെ വോട്ടിങ് ശതമാനത്തിലെ വളര്‍ച്ച വ്യക്തമാക്കുന്നു.
ബിജെപിക്കായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് മാന്നാര്‍ ഡിവിഷനില്‍ മത്സരിച്ച എം.വി.ഗോപകുമാറാണ്. 14966 വോട്ടുകളാണ് ഗോപകുമാര്‍ നേടിയത്. അരൂരില്‍ ബിജെപിയുടെ വിലാസിനി പുരുഷോത്തമന് 7513 വോട്ടുകളും, പൂച്ചക്കലില്‍ സി. മിഥുന്‍ലാല്‍ 9990 വോട്ടുകളും പള്ളിപ്പുറത്ത് അമ്പിളിബാബു 8481 വോട്ടുകളും നേടി. കഞ്ഞിക്കുഴിയില്‍ സുമിഷിബു 6985 വോട്ടുകളാണ് നേടിയത്. ആര്യാട് ജി. രേണുക 6840 വോട്ടുകളും വെളിയനാട് എം.ആര്. സജീവ് 8356 വോട്ടുകളും ചമ്പക്കുളത്ത് ബിജെപി സ്വതന്ത്ര ജയ അജയകുമാര്‍ 9303 വോട്ടുകളും പള്ളിപ്പാട് കെ.എസ്. മോഹന്‍ദാസ് 3928 വോട്ടുകളും ചെന്നിത്തലയില്‍ അഡ്വ. ആശാരാജ് 10121 വോട്ടുകളും നേടി. മുളക്കുഴയില്‍ ബി. കൃഷ്ണകുമാര്‍ 9602 വോട്ടുകളും വെണ്മണിയില് അഡ്വ. കെ.കെ. അനൂപ് 11389 വോട്ടുകളും നൂറനാട് എന്‍ഡിഎയുടെ എ.പി. അനില്‍കുമാര്‍ 5418 വോട്ടുകളും നേടി. ഭരണിക്കാവില്‍ എസ്. ഗിരിജ 6208 വോട്ടുകളാണ് നേടിയത്. കൃഷ്ണപുരത്ത് ശോഭന രവീന്ദ്രന് 5658 വോട്ടുകളും പത്തിയൂരില്‍ സുഷമ വി. നായര്‍ 6405 വോട്ടുകളും മുതുകുളത്ത് ബിജെപി സ്വതന്ത്ര രജിത ചിത്രഭാനു 3105 വോട്ടുകളും കരുവാറ്റയില്‍ ശാന്തകുമാരിയമ്മ 3873 വോട്ടുകളും നേടി.
അമ്പലപ്പുഴയില്‍ കൊട്ടാരം ഉണ്ണികൃഷ്ണന് 8497 വോട്ടുകളും പുന്നപ്രയില്‍ ഡി. ഭുവനേശ്വരന്‍ 8630 വോട്ടുകളും നേടി. മാരാരിക്കുളത്ത് കെ.വി. അശോകന് 4600 വോട്ടുകളാണ് നേടിയത്. വയലാറില്‍ ബിന്ദു രജീന്ദ്രന്‍ 7593 വോട്ടുകളും മനക്കോടത്ത് കെ.എന്‍. ഓമന 7418 വോട്ടുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: