കാഞ്ഞങ്ങാട്: ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് എല്‍ഡിഎഫും യുഡിഎഫും ജില്ലയില്‍ രഹസ്യധാരണയിലെത്തി. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഎം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് സഖ്യത്തിനായുള്ള ശ്രമങ്ങള്‍ നടന്നത്. പല വാര്‍ഡുകളിലും ഇരുമുന്നണികളും പരസ്പരം പിന്തുണ നല്‍കിക്കൊണ്ട് അവിശുദ്ധ കൂട്ടുകെട്ട് ആരംഭിച്ചുകഴിഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. ജില്ലയില്‍ ഇല്ലാത്ത കോലീബി സഖ്യത്തെപ്പറ്റി പറയുന്ന എല്‍ഡിഎഫ് ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസ് ബാന്ധവം തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാകാന്‍ പോകുന്ന വിജയം മുന്‍കൂട്ടി കണ്ടതിന്റെ വിറളിയാണ്. മാങ്ങാട്ട് സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നവരുടെ ചരിത്രം പോലും വിസ്മരിക്കാന്‍ അന്ധമായ ബിജെപി വിരോധംമൂലം സിപിഎം നേതൃത്വം തയ്യാറായി. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന അണികള്‍ക്കുപോലും അറപ്പുളവാക്കുന്നു. ഇതും ബിജെപിക്ക് നേട്ടമായി മാറും.
ബിജെപിയെ ഇല്ലാതാക്കാന്‍ പൈവളിഗെ പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് പിന്തുണ നല്കുമ്പോള് വാര്‍ഡ് 7 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. കുമ്പടാജെ പഞ്ചായത്ത് വാര്‍ഡ് 4ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയില്ല. വാര്‍ഡ് 7 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്ല. പരസ്പര ധാരണയാണിവിടങ്ങളിലെല്ലാം.
സിപിഎം ഭരിച്ച ബെള്ളൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ ഏ.കെ.കുശല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വാര്‍ഡ് 6 ലും സിപിഎം സ്ഥാനാര്‍ത്ഥി സ്വതന്ത്രമായാണ് ജനവിധി തേടുന്നത്. 8, 10 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. വാര്‍ഡ് 12 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയില്ല. ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായിട്ടുള്ള ഇവിടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാകില്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് ബന്ധത്തിന് പ്രേരിപ്പിച്ചത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ നാലാം വാര്‍ഡില്‍ മത്സരരംഗത്ത് നിന്ന് പിന്മാറാന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണിയും വെല്ലവിളിയുമായി നടക്കുന്ന പാര്‍ട്ടിയെയാണ് ബെള്ളൂരിലും പൈവളിഗെയിലും മഞ്ചേശ്വരത്തും കോണ്‍ഗ്രസ് കൂടെ കൂട്ടുന്നത്.
മഞ്ചേശ്വരം പഞ്ചായത്തിലെ വാര്‍ഡ് 4ല്‍ യുഡിഎഫ് പിന്തുണയോടെ സിപിഐ സ്വതന്ത്രനാണ് മത്സരിക്കുന്നത്. വാര്‍ഡ് 6ല്‍ പിഡിപി, വാര്‍ഡ് 9ല്‍ എല്‍ഡിഎഫ് സ്വതന്ത്രന്, വാര്‍ഡ് 2, 12, 19 വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ വാര്‍ഡ് 21 ല്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ളത്. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ വാര്‍ഡുകളും പഞ്ചായത്തുകളും പരിശോധിച്ചാല്‍ ഇവരുടെ രഹസ്യ ബാന്ധവം മനസിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: