പരപ്പനങ്ങാടി: പുതിയതായി രൂപീകരിക്കപ്പെട്ട നഗരസഭയിലെ ഡിവിഷന് തിരിച്ചുള്ള വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് പരാതി.
പ്രസ്ദ്ധീകരിച്ച പട്ടിക പരിശോധിച്ചപ്പോഴാണ് പലരും പട്ടികയില്‍ പേരില്ലെന്ന സത്യം അറിയുന്നത്. ചിലരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവിഷന് മാറിപ്പോയി. മരിച്ചവരും പുതിയ വോട്ടര്‍പ്പട്ടികയിലുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ വിവിധ ഡിവിഷനുകളിലായും ഉള്‍പ്പെട്ടിരിക്കുന്നു. ഇത് ചിലപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനും സാധ്യതയുണ്ട്.
ചുരുക്കത്തില്‍ പലര്‍ക്കും വോട്ട് ചെയ്യാനാകില്ലെന്ന് കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിലായി അക്ഷയാ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും വലിയ തിരിക്കാണ് അനുഭവപ്പെട്ടത്. പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: