തിരുവന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഗുണ്ടാ ആക്രമണം അവസാനിപ്പിക്കണമെന്ന് എബിവിപി. ജനാധിപത്യം അട്ടിമറിക്കുന്ന രീതിയലാണ് എസ്ഫ്ഐയുടെ പ്രവര്‍ത്തനം. സംഘനാ പ്രവര്‍ത്തനം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തരത്തിലാണ് പോളിടെക്നിക്കില്‍ എസ്എഫ്ഐയുടെ നിലപാട്. വര്‍ഷങ്ങളായി മറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരെ പോളിടെക്നിക്കില്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാറില്ല. ഇത്തവണ എബിവിപി സ്ഥാനാര്‍ത്ഥികളെ നിറുത്തുകയായിരുന്നു. വിറളി പൂണ്ട എസ്എഫ്ഐ ഗുണ്ടകള്‍ നിരവധി എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. നെടുമങ്ങാട് സ്വദേശി സൂരജ്, ഇടഗ്രാമം സ്വദേശി സുകേഷ്, വെടിവച്ചാന്‍കോവില്‍ സ്വദേശി ആദര്‍ശ്, കരകുളം സ്വദേശി നിയാസ് എന്നിവര്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിക്കുന്ന നിപിന്, നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. എബിവിപി പ്രവര്‍ത്തകരായ സൂരജ്, ഷിബിന്‍,ആത്മാറാം എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് കാമ്പസുകളില്‍ ഇന്ന് പ്രതിരോധ ചങ്ങല സൃഷ്ടിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: