വിക് ആന്‍ സീ (നെതര്‍ലാന്റ്സ്) : ഭാഗ്യതാരം കൂടിയാണ് ഗുകേഷ് എന്നതിന് മറ്റൊരു ദൃഷ്ടാന്തമായി ടാറ്റാ സ്റ്റീല്‍ ചെസിന്റെ 13ാം റൗണ്ടിലെ ഫലം. നേരത്തെ ഗുകേഷ് അര്ജുന് എരിഗെയ്സിയോട് തോറ്റതോടെ ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ചൂടാന്‍ ഒരു സമനില മതിയായിരുന്ന പ്രജ്ഞാനന്ദയ്ക്ക് അതിനായില്ല.
ജര്‍മ്മന്‍ താരം വിന്‍സെന്റ് കെയ്മര്‍ പ്രജ്ഞാനന്ദയെ തോല്പിക്കുകയായിരുന്നു. ഇതോടെ ഗുകേഷിനും പ്രജ്ഞാനന്ദയ്ക്കും എട്ടര പോയിന്റ് വീതമായി. രണ്ടു പേരും ഒന്നാം സ്ഥാനത്തെത്തിയതോടെ വിജയയിയെ തീരുമാനിക്കാന്‍ ഇവര്‍ തമ്മില്‍ അതിവേഗ ചെസ്സായ റാപ്പിഡ് റൗണ്ടില്‍ ഏറ്റുമുട്ടേണ്ടതായി വരുമെന്ന് അറിയുന്നു.
ഗുകേഷ് ചെസ്സിലെ ഭാഗ്യതാരം
ലോകചെസ് കിരീടപ്പോരില്‍ ചൈനയുടെ ഡിങ്ങ് ലിറനുമായി ഗുകേഷ് ജയിച്ചത് അവസാന റൗണ്ടായ 14ാം റൗണ്ടിലാണ് . അതില്‍ ജയിച്ചില്ലായിരുന്നെങ്കില്‍ കളി റാപ്പിഡ് ചെസ്സിലേക്ക് നീങ്ങിയേനെ. അതിവേഗ ചെസ്സില്‍ വിദഗ്ധനായ ഡിങ്ങ് ലിറന് ഒരു പക്ഷെ ഗുകേഷിനെ തോല്പിക്കുമായിരുന്നു. 14ാം റൗണ്ടില്‍ സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഗെയിമില്‍ 55ാം നീക്കത്തില്‍ ഡിങ്ങ് ലിറന് ഒരു അബദ്ധനീക്കം നടത്തുകയായിരുന്നു. നിംസോ ഇന്ത്യന്‍ എന്ന ഓപ്പണിംഗില്‍ നടക്കുന്ന കളിയില്‍ 55ാം നീക്കത്തില്‍ ഡിങ്ങ് ലിറന് തേരിനെ എഫ് 2 എന്ന കളത്തിലേക്ക് നീക്കിയതോടെ ഡിങ്ങ് ലിറന് പിഴവ് വരുത്തി എന്ന് ഗുകേഷ് മനസ്സിലാക്കുകയായിരുന്നു. ആ പിഴവില്‍ പിടിച്ചാണ് ഗുകേഷ് വിജയം നേടിയത്. ഇതോടെയാണ് ലോക ചാമ്പ്യനാകാന്‍ അവശ്യമായ ഏഴര പോയിന്റ് ഗുകേഷ് നേടുന്നത്. 7.5-6.5 എന്ന പോയിന്റ് നിലയിലാണ് അന്ന് സിംഗപ്പൂരില്‍ ഗുകേഷ് ലോക ചാമ്പ്യന്‍ പട്ടമണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: