തിരുവനന്തപുരം:മംഗലപുരത്ത് ഗൃഹനാഥനെ ഗുണ്ടകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു.ലോട്ടറി തൊഴിലാളിയായ മംഗലപുരം വെള്ളൂര്‍ ലക്ഷം വീട് കോളനിയിലെ അശോകന് നേരെയാണ് ആക്രമണം ഉണ്ടായത്.
തീപ്പട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിലാണ് ആക്രമണമെന്നാണ് വിവരം. മംഗലപുരം കുറക്കോട് സ്വദേശി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് രാത്രി ആക്രമണം നടത്തിയത്.
കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിയേറ്റ അശോകന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളുടെ പല്ലുകള്‍ ഇളകിപ്പോയി.
അശോകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: