കൊച്ചി: രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കൂടുന്നതിനൊപ്പം ആഗോള കറന്‍സികളുടെ വിലയിടിവ് ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ്.
മലേഷ്യ, തായ്ലന്റ്, സിംഗപ്പൂര്‍, ആസ്ട്രേലിയ, തുര്‍ക്കി, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, റഷ്യ, കാനഡ, ഇന്തോനേഷ്യ തുടങ്ങിയവയാണ് ഭാരതീയരുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇവിടങ്ങളിലെ കറന്‍സികള്‍ ഡോളറിനെ അപേക്ഷിച്ച് വിലയിടിഞ്ഞ സ്ഥിതിയാണിപ്പോഴുള്ളത്.
പ്രാദേശിക കറന്‍സികള്‍ക്കു വിലയിടിഞ്ഞത് അവിടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ചെലവു കുറക്കുന്ന രീതിയിലാണ് ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് അനുഭവപ്പെടുന്നതെന്ന് കോക്സ് ആന്റ് കിങ്സ് റിലേഷന്‍ഷിപ്പ്സ് മേധാവിയായ കരണ്‍ ആനന്ദ് ചൂണ്ടിക്കാട്ടുന്നു.
കറന്‍സി മൂല്യ ശേഷണം വിനോദ സഞ്ചാര മേഖലയില്‍ ക്രിയാത്മകമായ പ്രതിഫലനമാണു സൃഷ്ടിച്ചിരിക്കുന്നത്. വിദേശ വിനോദ സഞ്ചാര യാത്രകളുമായി ബന്ധപ്പെട്ട് ഇത്തരം ക്രിയാത്മക പ്രതികരണങ്ങള്‍ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ആനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: