കൊച്ചി: യുടിഐയുടെ ബാലന്‍സ്ഡ് ഫണ്ട്, സ്പ്രെഡ് ഫണ്ട്, മാസ്റ്റര്‍ഷെയര്‍ എന്നിവയുടെ നിക്ഷേപകര്‍ക്ക് തങ്ങള്‍ക്കു ലഭിക്കുന്ന ഡിവിഡന്റോ മറ്റു നിശ്ചിത തുകയോ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി സംഭാവന നല്കാന് വഴിയൊരുക്കുന്ന കാന്‍സെര്‍വ് പദ്ധതിക്കു തുടക്കമായി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ കാന്‍സര്‍ ചികില്സയ്ക്കായാവും ഈ തുക വിനിയോഗിക്കുക.
ഇതിനായി യുടിഐ മ്യൂച്ചല്‍ ഫണ്ടും സെന്റ് ജൂഡ് ഇന്ത്യാ ചൈല്‍ഡ് കെയര്‍ സെന്ററുമായി ധാരണയിലെത്തിയിട്ടുണ്ട്. കുറഞ്ഞത് ആയിരം രൂപ എന്ന നിലയ്ക്ക് ഡിവിഡന്റിന്റെ 50 ശതമാനമോ നൂറു ശതമാനമോ ഇങ്ങനെ സംഭാവന നല്‍കാനാവും. ഡിവിഡന്റ് പദ്ധതിയിലല്ലാതെ ഗ്രോത്ത് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള നിക്ഷേപകര്‍ക്ക് ഓരോ അര്‍ധ വര്‍ഷത്തിലും യൂണിറ്റുകള്‍ വില്‍പ്പന നടത്തി കുറഞ്ഞത് ആയിരം രൂപ എന്ന നിലയില്‍ നിശ്ചിത തുക സംഭാവന ചെയ്യാനുമാകും.
പുതിയ ഈ നീക്കത്തിലൂടെ കാന്‍സര്‍ ചികില്‍സ തേടുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വലിയ പിന്തുണ നല്‍കാനാവുമെന്ന് യുടിഐ മ്യൂച്ചല്‍ ഫണ്ട് മാനേജിങ് ഡയറക്ടര്‍ ലിയോ പുരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: