തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിസിറ്റ് കേരള 2015’ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച്് ജി.കെ.എസ്.എഫ് സീസണ് 9 ഡിസംബര്‍ 1 മുതല്‍ ജനുവരി 15 വരെ മെഗാ സീസണ് ആയി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സമ്മാനവിതരണത്തിലും രജിസ്ട്രേഷനിലും പരിപാടികളിലും ഏറെ മാറ്റങ്ങളുണ്ടാകും. വാണിജ്യം, പരമ്പരാഗത വ്യവസായം, സാമൂഹിക ബന്ധിതം എന്നീ മൂന്നു വിഭാഗങ്ങളിലായി ആകെ 19 കോടിയുടെ സമ്മാനങ്ങളാണ് മെഗാ സീസണ് 9 ല്‍ ഉണ്ടാകുക. വാണിജ്യം വിഭാഗത്തില്‍ കാഷ് പ്രൈസും സ്വര്‍ണ്ണനാണയങ്ങളും കൂടാതെ പ്രതിവാര ആകാശയാത്രകളും സമ്മാനങ്ങളിലുള്പ്പെടുത്തിയിട്ടുണ്ട്. 2 കോടി രൂപയുടെ മെഗാ സമ്മാനങ്ങള്‍ സീസണ് 9 ല്‍ ഉണ്ടാകും. വ്യാപാര പങ്കാളി, പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി സന്നദ്ധ വ്യാപാരസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. 10 ലക്ഷം കൂപ്പണിലധികമെടുക്കുന്നവരെ വ്യാപാരപങ്കാളികളാക്കുകയും അവരുടെ സ്ഥാപനങ്ങള്‍ക്ക് ജി.കെ.എസ്.എഫിലൂടെ പരസ്യപ്രചരണം നല്‍കുകയും ചെയ്യും.
20,000 രൂപയുടെ പ്രീമിയം വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും 5000 രൂപയുടെ സില്‍വര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും സൗജന്യകൂപ്പണുകളും ഉണ്ടാകും. ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് വായ്പ ഉപയോഗിച്ച് വാങ്ങുന്നതിനുള്ള സൗകര്യം പ്രീമിയം വിഭാഗത്തില്‍ മാത്രമായി നിജപ്പെടുത്തും. ജനറല്‍ വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് ഇല്ല കുറഞ്ഞത് 100 കൂപ്പണെങ്കിലും വാങ്ങേണ്ടിവരും. പരമ്പരാഗത വ്യവസായം ഡിസംബര്‍ 20 മുതല്‍ ജനുവരി 5 വരെ കോഴിക്കോട് ജില്ലയിലെ ഇരിങ്ങലില്‍ വിദേശരാജ്യങ്ങളിലടക്കമുള്ള കരകൗശലക്കാരെ ഉള്‍പ്പെടുത്തി ഒരു അന്താരാഷ്ട്ര കരകൗശലമേള സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ചവറയില്‍ ദേശീയ കരകൗശല മേളയും സംസ്ഥാന കരകൗശല പ്രോത്സാഹന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. സീസണ് 9 ല്‍ കരകൗശല ശില്‍പ്പികള്‍ക്കായി ജില്ല-സംസ്ഥാന തലത്തില്‍ ഗ്രാന്റ് കേരള ടൂറിസം ക്രാഫ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
അഗതിമന്ദിരങ്ങള്‍ അനാഥമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഫെസ്റ്റ് സീസണില്‍ ഷോപ്പിംഗ് സഹായ പരിപാടികളും കലാവിരുന്നും ഒരുക്കും. ഇത്തവണയും പിന്നോക്ക വിഭാഗ കോര്പ്പറേഷന് വായ്പകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് നടപ്പിലാക്കും. ഇത്തവണ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദി കൊല്ലമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: