ബീജിങ്ങ്: ചൈനയിലെ ഏറ്റവും സമ്പന്നനായ വാങ്ങ് ജിയാന്‍ ലിന്നിന് ഒരൊറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് 360 കോടി ഡോളര്‍. വാന്‍ഡ ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് വാങ്ങ്. ചൈനീസ് കറന്‍സി യുവാന്റെ മൂല്യമിടിയുകയും ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിടുകയും ചെയ്തതോടെയാണ് വാങ്ങിനും 3.6 ബില്യണ്‍ ഡോളര്‍ നഷ്ടമായത്.
വസ്തുവ്യാപാരം, വിനോദവ്യവസായം എന്നിവയടക്കമുള്ള വന്‍വ്യവസായങ്ങള്‍ നടത്തുകയാണ് വാങ്ങിന്റെ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ്.മൊത്തം ആസ്തിയുടെ പത്തു ശതമാനമാണ് തിങ്കളാഴ്ത്തെ തകര്‍ച്ചയില്‍ വാങ്ങിനു നഷ്ടമായത്. ഭാരത ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം കോടിയുടെ നഷ്ടമാണ് തിങ്കളാഴ്ചയുണ്ടായത്. ചൈനയിലെ രണ്ടാമത്തെ സമ്പന്നനായ ജാക്ക് മായ്ക്ക് 5450 ലക്ഷം ഡോളര്‍ നഷ്ടമായി.
ആലിബാബയുടെ സ്ഥാപകനാണ് മാ. ഓഹരി വിപണി തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ചൈനീസ് ഭരണകൂടം രക്ഷാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി 54800 കോടി ഡോളറിന്റെ പെന്ഷന് ഫണ്ട് ഓഹരി വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: