തിരുവനന്തപുരം:സ്വച്ഛ് ഭാരത് സ്വച്ഛ് വിദ്യാലയ പദ്ധതി പ്രകാരം മഹീന്ദ്ര ഗ്രൂപ്പ് രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 104 ജില്ലകളിലെ 1171 ലൊക്കേഷനുകളിലായി 3784 ടോയ്ലറ്റുകള് നിര്‍മിച്ചു കൈമാറി. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ 556 ടോയ്ലെറ്റുകൂടി പൂര്‍ത്തിയാകും. ഇതോടെ കമ്പനി നിര്‍മിച്ച ടോയ്ലറ്റുകളുടെ എണ്ണം 4340 ആയി ഉയരുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും എച്ച്ആര്‍ ആന്‍ഡ് കോര്‍പറേറ്റ് സര്‍വീസസ് ഗ്രൂപ്പ് പ്രസിഡന്റുമായ രജീവ് ദൂബെ അറിയിച്ചു.
”ക്ളീന്‍ ഇന്ത്യ, ക്ളീന്‍ സ്കൂള്‍സ്” എന്ന ദേശീയ നിര്‍മലീകരണ പ്രചാരണപരിപാടിയുടെ ഭാഗമായിട്ടാണ് മഹീന്ദ്ര സ്കൂളുകളില്‍ ടോയ്ലറ്റുകള് സ്ഥാപിക്കുന്നത്. രാജ്യത്തെ എല്ലാ സ്കൂളുകളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലെറ്റുകള് നിര്‍മിച്ചു ശുചിയായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടുപോകുന്നതു ലക്ഷ്യമിട്ടുളളതാണ് ക്ളീന്‍ ഇന്ത്യ,ക്ളീന്‍ സ്കൂള്‍സ് പ്രചാരണ പരിപാടി.
അഞ്ചു വ്യത്യസ്ത യൂണിറ്റുകള്‍ അടങ്ങിയ ടോയ്ലറ്റുകളാണ് മഹീന്ദ്ര പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ നിര്‍മിച്ചിട്ടുളളത്. ഭിന്നശേഷിയുളളവരുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഇവ നിര്‍മിച്ചിട്ടുളളത്.ടോയ്ലെറ്റില് വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കല്‍, മലിനജല ശുദ്ധീകരണം തുടങ്ങിയവയും കണക്കിലെടുത്താണ് ടോയ്ലെറ്റ് രൂപകല്പന ചെയ്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: