തിരുവനന്തപുരം: അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ഡി.എസ്.പി ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സാമ്പത്തിക ഉപദേശകര്‍ക്കായി ഐ.എഫ്.എ എക്സ്പ്രസ് പുറത്തിറക്കി. തടസ്സമില്ലാത്ത ഉന്നത നിലവാരമുള്ള ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു സഹായിക്കുന്നതാണിത്.
ഇന്റര്‍നെറ്റിന്റേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ തങ്ങളുടെ ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയിലൂടെ ബിസിനസ് കൂടുതല്‍ കാര്യക്ഷമമായി വളര്‍ത്തിയെടുക്കാനും വിലയിരുത്താനും ആസൂത്രണം ചെയ്യാനും ഇതു സഹായിക്കും. തങ്ങളുടെ വില്‍പ്പനയ്ക്കിടെ സാമ്പത്തിക ഉപദേശകര്‍ നേരിടുന്ന നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഒരു പദ്ധതി ശുപാര്‍ശ ചെയ്യുമ്പോഴും വില്‍പ്പനാനന്തര സേവനങ്ങള്‍ നല്കുമ്പോഴുമെല്ലാം ഇതു സഹായകമാകും. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്‍കുന്നതിനും നിക്ഷേപങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനും ഇതു സഹായിക്കുമെന്ന് സംരംഭകര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: