കൊച്ചി: യുറേക്ക ഫോബ്സ് രാജ്യത്തിന്റെ വിവിധ‘ഭാഗങ്ങളിലായി പാനി കാ ഡോക്ടര്‍ ക്ലിനിക്ക് എന്ന പേരില്‍ ജല പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 2016 നകം 150 പട്ടണങ്ങളിലും നഗരങ്ങളിലുമായി 200 ലേറെ ക്ലിനിക്കുകള്‍ ആരംഭിക്കാനാണ് പദ്ധതി.
ജലത്തിന്റെ ഗുണനിലവാരം, ഏറ്റവും അനുയോജ്യമായ ശുദ്ധീകരണ പ്രക്രിയ എന്നിവ സംബന്ധിച്ച് ഗാര്ഹികരംഗത്തേതടക്കമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള അനുഭവം പകരുകയാണ് ക്ലിനിക്കുകളുടെ ലക്ഷ്യം.
ക്ലിനിക്കുകളിലെ വിദഗ്ധര്‍ വെള്ളം പരിശോധിച്ച് വേണ്ട നിര്‍ദേശം നല്‍കുകയും അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുമെന്ന് ഡയറക്ട് സെയില്‍സ് സിഇഒ മാര്സിന്.ആര്.ഷ്റോഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: