ഒരു സര്‍ക്കാര്‍ ഓഫീസ് അഴിമതി വിമുക്തമാക്കാന്‍ ശ്രമിച്ച മനുഷ്യന് സഹപ്രവര്‍ത്തകരുടെ പീഡനത്തിനൊടുവില്‍ തളര്‍ന്ന് നരക ജീവിതം നയിക്കുന്നു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായിരുന്ന ആ വലിയ മനുഷ്യന് ഇന്ന് ശബ്ദിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിയാതെ ഏഴ് മാസമായി തളര്‍ന്ന് കിടക്കുന്നു. ആലപ്പുഴ പാലസ് വാര്‍ഡില്‍ നീലിമന മാധവന് നമ്പൂതിരി എന്ന ഡോ. എന്‍. എം. നമ്പൂതിരിക്കാണ് ഈ അവസ്ഥ. പ്രമുഖ ചരിത്ര പണ്ഡിതനും നിരവധി ചരിത്ര പുസ്കതങ്ങളുടെ രചയിതാവുമായ പ്രൊഫ. നമ്പൂതിരി ഡീന്‍ ഓഫ് അക്കാദമിക്ക് അഫയേഴ്സ് പദവി വഹിക്കുന്നതിനിടയിലാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ (സിഎച്ച്എസ്) ഡീന്‍ ആയിരുന്നു അദ്ദേഹം. ചരിത്ര പണ്ഡിതന് പ്രൊഫ. എം. ജി. എസ്. നാരായണന്റെ പ്രത്യേക താല്പര്യപ്രകാരമാണ് നമ്പൂതിരിയെ ഇവിടെ ഡീനായി സര്‍ക്കാര്‍ നിയമിച്ചത്.
കുത്തഴിഞ്ഞ് കിടന്ന ഹില്‍പ്പാലസിലെ ഓഫീസില്‍ കര്‍ക്കശ്ശക്കാരനായ നമ്പൂതിരി അച്ചടക്കത്തിന്റെ വാളോങ്ങിയതാണ് പ്രശ്നത്തിന് തുടക്കം. മുന്‍പ് ഇവിടെ ഡീനായിരുന്ന ഡോ. എം. ജി. ശശിഭൂഷണെ തങ്ങളുടെ വരുതിക്ക് കിട്ടാതിരുന്നപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തി നാട് കടത്തിയ അതേ കസേരയിലേയ്ക്കാണ് നമ്പൂതിരി നിയമിതനായത്. ഓഫീസില്‍ സാമ്പത്തിക അച്ചടക്കവും കൃത്യതയും നടപ്പിലാക്കാന്‍ തുടങ്ങിയതോടെ നമ്പൂതിരിക്കെതിരേയും ജീവനക്കാര്‍ തിരിഞ്ഞു.
പതിവുപോലെ ഭീഷണികളും അപമാനപ്പെടുത്തലുകളും അദ്ദേഹത്തിന് നേരെയും ഉണ്ടായി. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ തന്റെ പരിഷ്കരണങ്ങളുമായി മുന്നോട്ട് നീങ്ങിയ നമ്പൂതിരി പാതിവഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന് പിന്തുണ നല്കാന് സര്‍ക്കാരോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. കടുത്തമാനസിക സമ്മര്‍ദ്ദം ഹൃദ്രോഗിയായിരുന്ന നമ്പൂതിരിയെ ‘നിശബ്ദനാക്കി’. സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് അവിടെ നടക്കുന്ന അഴിമതികള്‍ പുറം ലോകത്തോട് വിളിച്ച് പറയാന്‍ കഴിയാത്തതിന്റെ മാനസ്സിക വിഷമത്തിലാണ്.
എതിര്‍പ്പുകളെ അവഗണിച്ച് സ്ഥാപനത്തെ അഴിമതി വിമുക്തമാക്കി മാതൃകാ ഓഫീസാക്കാനുള്ള കഠിനപ്രയത്നവുമായി നമ്പൂതിരി മുന്നോട്ടുപോയി. അതോടെ ഭീഷണിയുടെ സ്വരത്തിന് കനംവെച്ചു. ജീവനക്കാരുടെ ഭീഷണിക്കുമപ്പുറം അതിന്റെ മാനങ്ങള്‍ പ്രകടമായി. സാംസ്കാരിക മന്ത്രിയുടെ സെക്രട്ടറിയും, രജിസ്ട്രാറും നമ്പൂതിരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. എന്നിട്ടും പിടിച്ചുനിന്ന ആ ചരിത്രസ്നേഹിയ്ക്ക് കാലുകള്‍ ഇടറി.
പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആകെ ക്ഷീണിതനായി. നമ്പൂതിരി ഒരു ദിവസം ഭാര്യയോട് തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. ഓഫീസ് കാര്യങ്ങള്‍ ഒരിക്കല്‍ പോലും വീട്ടില്‍ പങ്കുവയ്ക്കാത്ത ഭര്‍ത്താവിന്റെ വിഷമം ഭാര്യ സാവിത്രി അന്തര്‍ജ്ജനത്തെ ഏറെ ദുഃഖിതയാക്കി. അന്ന് വൈകിട്ട് അസ്വസ്ഥത പ്രകടിപ്പിച്ച നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുവശത്ത് പക്ഷാഘാതമുണ്ടായി സംസാരശേഷി നഷ്ടപ്പെട്ടു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നമ്പൂതിരിയെ പ്രവേശിപ്പിച്ചത്. അവിടെ കൃത്യമായ പരിചരണം നമ്പൂതിരിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാകാം കൃത്യചികിത്സ ലഭിക്കാത്തതെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ഒന്നരലക്ഷം രൂപയുടെ ഓണറേറിയം ആണ് നമ്പൂതിരിക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോലി അവസാനിക്കുന്നതുവരെ നമ്പൂതിരിക്ക് നല്‍കിയത് മാസം വെറും പതിനയ്യായിരം രൂപയായിരുന്നു. അഡ്വാന്‍സ് തുകയായിട്ടാണ് നല്‍കിയത്. തനിക്ക് നിശ്ചയിച്ച ശമ്പളം കിട്ടണമെന്ന് നമ്പൂതിരി പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിച്ചില്ല. സെന്ററിന്റെ ഫോണ്‍ബില്ലും ഡ്രൈവറുടെ ശമ്പളവും നമ്പൂതിരിയുടെ ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് അറിയിപ്പ് വന്നു. നമ്പൂതിരിയുടെ തളര്‍ച്ചയോടെ പിന്നീട് അവിടെ നടന്നത് കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ആക്ഷേപമുയര്‍ന്നിരുന്നു. തീസിസിനായി സര്‍ക്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയില്‍ ചെലവ് കഴിഞ്ഞ് ബാക്കി തുകയായ നാല് ലക്ഷത്തിഎഴതീസിസ് തയ്യാറാക്കുന്നതിനായി നമ്പൂതിരിയോടൊപ്പം ഉണ്ടായിരുന്ന സഹായി ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ചതായുംുപത്തയ്യായിരം രൂപ ആര് മാറിയെടുത്തെന്നും ഇന്ന് ദുരൂഹമായി തുടരുന്നു.
കുട്ടനാട് ഹെറിറ്റേജ് സര്‍വ്വേക്കാണ് ഈ തുക അനുവദിച്ചിരുന്നത്. ഇത് സംബന്ധിച്ച് ആര്‍ക്കിയോളജി വകുപ്പ് തുടക്കത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ച ഫയലുകളും കമ്പ്യൂട്ടറിന്റെ ഹാഡ് ഡിസ്കും നഷ്ടമായി. നമ്പൂതിരിക്ക് എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ സമ്മാനമായി നല്കിയ പേന, ജര്‍മ്മനിയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോകള്‍ തുടങ്ങിയവ കാണാതായതും നമ്പൂതിരിയെ ഏറെ വേദനിപ്പിച്ചു. അടുത്തകാലത്ത് എം. ജി. എസ്. നാരായണന്റെ ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശ്ശിക ലഭിച്ചു. ഈ തുക കൊണ്ടാണ് നമ്പൂതിരിയുടെ ചികിത്സകള്‍ നടത്തിയത്. ഇരട്ടപ്പെണ്‍മക്കളില്‍ ഒരാളായ വിജയശ്രീയുടെ ആലപ്പുഴയിലെ വീട്ടിലാണ് താമസം. വിജയശ്രീയുടെ ഭര്‍ത്താവ് ആലപ്പുഴ എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ ശങ്കരന് നമ്പൂതിരിയാണ്. ശബരിമല മുന്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ജയശ്രീയാണ് മറ്റൊരു മകള്‍.
ആരാണ് ഈനമ്പൂതിരി ?
തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിന് ശേഷം 1998ല്‍ വിരമിച്ചു. പ്രമുഖ മലയാളം പ്രൊഫസറും ചരിത്ര പണ്ഡിതനുമായിരുന്നു. സ്ഥലനാമ ഗവേഷണത്തില്‍ ഡോക്ടറേറ്റ്. നാല് വിവര്‍ത്തനങ്ങളും ചരിത്ര പുസ്തകങ്ങളുമടക്കം പത്തൊന്‍പതോളം ഗ്രന്ഥങ്ങളുടെ രചയിതാവ്. കെ.ആര്. നാരായണന് രാഷ്ട്രപതിയായിരുന്നപ്പോള്‍ ജര്‍മ്മനിയില്‍ നടന്ന ഗുണ്ടര്‍ട്ടിന്റെ നൂറാം ജന്മവാര്‍ഷികത്തിലെ പ്രത്യേക ക്ഷണിതാവ്. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ എന്ന ചരിത്ര ഗവേഷണ പുസ്തകത്തിന് കോഴിക്കോട് സാമൂതിരിയുടെ ഗവേഷണ വിഭൂഷണ്‍ പദവി, കോവിലകത്തിന്റെ പ്രത്യേക ഉപഹാരമായി അലമാരയും ലഭിച്ചു. കക്കാട് കവിയും കവിതയും എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. സാമൂതിരിയുടെ ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, കേരള സംസ്കാരം അകവും പുറവും, വെള്ളയുടെ പാട്ട് (ചരിത്രങ്ങള്‍), വാണിയങ്കുളം വിജ്ഞാനീയം (ദേശചരിത്രം), അര്‍ത്ഥാന്തരങ്ങള്‍ (പ്രബന്ധങ്ങള്‍), ഷെര്‍ലക് ഹോംസ് കഥകള്‍, ലോക നാടോടിക്കഥകള്‍, മക്ബത്ത് (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങളില്‍ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: