Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഴിമതി ചെറുക്കണം; പക്ഷേ, വരരുതേ ഈ നമ്പൂരിഗ്ഗതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 06:35 pm IST
inVaradyam

 

 

 

 

 

 

 

 

 

 

 

ഒരു സര്‍ക്കാര്‍ ഓഫീസ് അഴിമതി വിമുക്തമാക്കാന്‍ ശ്രമിച്ച മനുഷ്യന്‍ സഹപ്രവര്‍ത്തകരുടെ പീഡനത്തിനൊടുവില്‍ തളര്‍ന്ന് നരക ജീവിതം നയിക്കുന്നു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായിരുന്ന ആ വലിയ മനുഷ്യന്‍ ഇന്ന് ശബ്ദിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിയാതെ ഏഴ് മാസമായി തളര്‍ന്ന് കിടക്കുന്നു. ആലപ്പുഴ പാലസ് വാര്‍ഡില്‍ നീലിമന മാധവന്‍ നമ്പൂതിരി എന്ന ഡോ. എന്‍. എം. നമ്പൂതിരിക്കാണ് ഈ അവസ്ഥ. പ്രമുഖ ചരിത്ര പണ്ഡിതനും നിരവധി ചരിത്ര പുസ്‌കതങ്ങളുടെ രചയിതാവുമായ പ്രൊഫ. നമ്പൂതിരി ഡീന്‍ ഓഫ് അക്കാദമിക്ക് അഫയേഴ്‌സ് പദവി വഹിക്കുന്നതിനിടയിലാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ (സിഎച്ച്എസ്) ഡീന്‍ ആയിരുന്നു അദ്ദേഹം. ചരിത്ര പണ്ഡിതന്‍ പ്രൊഫ. എം. ജി. എസ്. നാരായണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നമ്പൂതിരിയെ ഇവിടെ ഡീനായി സര്‍ക്കാര്‍ നിയമിച്ചത്.

കുത്തഴിഞ്ഞ് കിടന്ന ഹില്‍പ്പാലസിലെ ഓഫീസില്‍ കര്‍ക്കശ്ശക്കാരനായ നമ്പൂതിരി അച്ചടക്കത്തിന്റെ വാളോങ്ങിയതാണ് പ്രശ്‌നത്തിന് തുടക്കം. മുന്‍പ് ഇവിടെ ഡീനായിരുന്ന ഡോ. എം. ജി. ശശിഭൂഷണെ തങ്ങളുടെ വരുതിക്ക് കിട്ടാതിരുന്നപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തി നാട് കടത്തിയ അതേ കസേരയിലേയ്‌ക്കാണ് നമ്പൂതിരി നിയമിതനായത്. ഓഫീസില്‍ സാമ്പത്തിക അച്ചടക്കവും കൃത്യതയും നടപ്പിലാക്കാന്‍ തുടങ്ങിയതോടെ നമ്പൂതിരിക്കെതിരേയും ജീവനക്കാര്‍ തിരിഞ്ഞു.

പതിവുപോലെ ഭീഷണികളും അപമാനപ്പെടുത്തലുകളും അദ്ദേഹത്തിന് നേരെയും ഉണ്ടായി. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ തന്റെ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് നീങ്ങിയ നമ്പൂതിരി പാതിവഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന് പിന്തുണ നല്‍കാന്‍ സര്‍ക്കാരോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. കടുത്തമാനസിക സമ്മര്‍ദ്ദം ഹൃദ്രോഗിയായിരുന്ന നമ്പൂതിരിയെ ‘നിശബ്ദനാക്കി’. സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് അവിടെ നടക്കുന്ന അഴിമതികള്‍ പുറം ലോകത്തോട് വിളിച്ച് പറയാന്‍ കഴിയാത്തതിന്റെ മാനസ്സിക വിഷമത്തിലാണ്.

എതിര്‍പ്പുകളെ അവഗണിച്ച് സ്ഥാപനത്തെ അഴിമതി വിമുക്തമാക്കി മാതൃകാ ഓഫീസാക്കാനുള്ള കഠിനപ്രയത്‌നവുമായി നമ്പൂതിരി മുന്നോട്ടുപോയി. അതോടെ ഭീഷണിയുടെ സ്വരത്തിന് കനംവെച്ചു. ജീവനക്കാരുടെ ഭീഷണിക്കുമപ്പുറം അതിന്റെ മാനങ്ങള്‍ പ്രകടമായി. സാംസ്‌കാരിക മന്ത്രിയുടെ സെക്രട്ടറിയും, രജിസ്ട്രാറും നമ്പൂതിരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. എന്നിട്ടും പിടിച്ചുനിന്ന ആ ചരിത്രസ്‌നേഹിയ്‌ക്ക് കാലുകള്‍ ഇടറി.

പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആകെ ക്ഷീണിതനായി. നമ്പൂതിരി ഒരു ദിവസം ഭാര്യയോട് തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. ഓഫീസ് കാര്യങ്ങള്‍ ഒരിക്കല്‍ പോലും വീട്ടില്‍ പങ്കുവയ്‌ക്കാത്ത ഭര്‍ത്താവിന്റെ വിഷമം ഭാര്യ സാവിത്രി അന്തര്‍ജ്ജനത്തെ ഏറെ ദുഃഖിതയാക്കി. അന്ന് വൈകിട്ട് അസ്വസ്ഥത പ്രകടിപ്പിച്ച നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുവശത്ത് പക്ഷാഘാതമുണ്ടായി സംസാരശേഷി നഷ്ടപ്പെട്ടു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നമ്പൂതിരിയെ പ്രവേശിപ്പിച്ചത്. അവിടെ കൃത്യമായ പരിചരണം നമ്പൂതിരിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാകാം കൃത്യചികിത്സ ലഭിക്കാത്തതെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഒന്നരലക്ഷം രൂപയുടെ ഓണറേറിയം ആണ് നമ്പൂതിരിക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോലി അവസാനിക്കുന്നതുവരെ നമ്പൂതിരിക്ക് നല്‍കിയത് മാസം വെറും പതിനയ്യായിരം രൂപയായിരുന്നു. അഡ്വാന്‍സ് തുകയായിട്ടാണ് നല്‍കിയത്. തനിക്ക് നിശ്ചയിച്ച ശമ്പളം കിട്ടണമെന്ന് നമ്പൂതിരി പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിച്ചില്ല. സെന്ററിന്റെ ഫോണ്‍ബില്ലും ഡ്രൈവറുടെ ശമ്പളവും നമ്പൂതിരിയുടെ ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് അറിയിപ്പ് വന്നു. നമ്പൂതിരിയുടെ തളര്‍ച്ചയോടെ പിന്നീട് അവിടെ നടന്നത് കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ആക്ഷേപമുയര്‍ന്നിരുന്നു. തീസിസിനായി സര്‍ക്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയില്‍ ചെലവ് കഴിഞ്ഞ് ബാക്കി തുകയായ നാല് ലക്ഷത്തിഎഴതീസിസ് തയ്യാറാക്കുന്നതിനായി നമ്പൂതിരിയോടൊപ്പം ഉണ്ടായിരുന്ന സഹായി ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ചതായുംുപത്തയ്യായിരം രൂപ ആര് മാറിയെടുത്തെന്നും ഇന്ന് ദുരൂഹമായി തുടരുന്നു.

കുട്ടനാട് ഹെറിറ്റേജ് സര്‍വ്വേക്കാണ് ഈ തുക അനുവദിച്ചിരുന്നത്. ഇത് സംബന്ധിച്ച് ആര്‍ക്കിയോളജി വകുപ്പ് തുടക്കത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ച ഫയലുകളും കമ്പ്യൂട്ടറിന്റെ ഹാഡ് ഡിസ്‌കും നഷ്ടമായി. നമ്പൂതിരിക്ക് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനമായി നല്‍കിയ പേന, ജര്‍മ്മനിയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോകള്‍ തുടങ്ങിയവ കാണാതായതും നമ്പൂതിരിയെ ഏറെ വേദനിപ്പിച്ചു. അടുത്തകാലത്ത് എം. ജി. എസ്. നാരായണന്റെ ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശ്ശിക ലഭിച്ചു. ഈ തുക കൊണ്ടാണ് നമ്പൂതിരിയുടെ ചികിത്സകള്‍ നടത്തിയത്. ഇരട്ടപ്പെണ്‍മക്കളില്‍ ഒരാളായ വിജയശ്രീയുടെ ആലപ്പുഴയിലെ വീട്ടിലാണ് താമസം. വിജയശ്രീയുടെ ഭര്‍ത്താവ് ആലപ്പുഴ എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ ശങ്കരന്‍ നമ്പൂതിരിയാണ്. ശബരിമല മുന്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ജയശ്രീയാണ് മറ്റൊരു മകള്‍.

ആരാണ് ഈനമ്പൂതിരി ?

തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിന് ശേഷം 1998ല്‍ വിരമിച്ചു. പ്രമുഖ മലയാളം പ്രൊഫസറും ചരിത്ര പണ്ഡിതനുമായിരുന്നു. സ്ഥലനാമ ഗവേഷണത്തില്‍ ഡോക്ടറേറ്റ്. നാല് വിവര്‍ത്തനങ്ങളും ചരിത്ര പുസ്തകങ്ങളുമടക്കം പത്തൊന്‍പതോളം ഗ്രന്ഥങ്ങളുടെ രചയിതാവ്. കെ.ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്നപ്പോള്‍ ജര്‍മ്മനിയില്‍ നടന്ന ഗുണ്ടര്‍ട്ടിന്റെ നൂറാം ജന്മവാര്‍ഷികത്തിലെ പ്രത്യേക ക്ഷണിതാവ്. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ എന്ന ചരിത്ര ഗവേഷണ പുസ്തകത്തിന് കോഴിക്കോട് സാമൂതിരിയുടെ ഗവേഷണ വിഭൂഷണ്‍ പദവി, കോവിലകത്തിന്റെ പ്രത്യേക ഉപഹാരമായി അലമാരയും ലഭിച്ചു. കക്കാട് കവിയും കവിതയും എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. സാമൂതിരിയുടെ ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, കേരള സംസ്‌കാരം അകവും പുറവും, വെള്ളയുടെ പാട്ട് (ചരിത്രങ്ങള്‍), വാണിയങ്കുളം വിജ്ഞാനീയം (ദേശചരിത്രം), അര്‍ത്ഥാന്തരങ്ങള്‍ (പ്രബന്ധങ്ങള്‍), ഷെര്‍ലക് ഹോംസ് കഥകള്‍, ലോക നാടോടിക്കഥകള്‍, മക്ബത്ത് (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങളില്‍ ചിലത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.