പാലക്കാട്: കല്‍പ്പാത്തി ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതിക്ഷേത്ര ജീര്‍ണോദ്ധാരണ നൂതന ധ്വജസ്തംഭ അഷ്ടബന്ധന മഹാകുംഭാഭിഷേകം 28ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് തഞ്ചാവൂര്‍ മായവരത്തില്‍ (മയിലാടുദുരെ) നിന്നും പാലക്കാട്ടേക്ക് കുടിയേറിയവര്‍ സ്ഥാപിച്ചതാണ് ചാത്തപ്പുരം മഹാഗണപതിക്ഷേത്രം.
വൈഗാനസ ആഗമ ശാസ്ത്രപ്രകാരം പൂജകള്‍ നടത്തിവരുന്ന ഗണപതിക്ഷേത്രമാണ്. കുംഭാഭിഷേകത്തോടാനുബന്ധിച്ച് ഇന്ന് മുതല്‍ കലാപരിപാടികള്‍ നടക്കും. വൈകീട്ട് 5.30ന് കല്യാണ്‍ സില്‍ക്കസ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. ടി എം കൃഷ്ണ, വടശേരി ബ്രദേഴ്‌സിന്റെ നാദസ്വരകച്ചേരി, ദ്യുഷന്ത് ശ്രീധറുടെയും ദാമോദരര്‍ ദീക്ഷിതരുടെയും കഥാപ്രവചനം, അഭിഷേക് രഘുറാം, മൈന്‍സൂര്‍ ചന്ദന്‍കുമാര്‍, സാകേതരാമന്‍ എന്നിവരുടെ കര്‍ണാടിക് സംഗീതകച്ചേരികളും മാന്‍ഡലിന്‍ രാജു, യു പി രാജു, അക്കരെ സഹോദരിമാരുടെ വയലിന്‍ ഡ്യൂയറ്റ്, പത്മശ്രീ ഹരിദ്വാരമംഗലം പഴനിവേല്‍ നേതൃത്വം നല്‍കുന്ന താളവാദ്യ കച്ചേരി, മല്ലാടി ബ്രദേഴ്‌സിന്റെ ശാസ്ത്രീയ സംഗീതം, മഞ്ഞപ്രമോഹനന്‍ഭാഗവതര്‍, ഉടയാലൂര്‍ കല്യാണരാമന്‍ ഭാഗവതര്‍, ഷഡ്ഢനാദ ഭാഗവതര്‍ എന്നിവരുടെ ഭജനയും കെ എല്‍ ശ്രീറാമിന്റെ മ്യൂസല്‍ ഫ്യൂഷനും വിവിധ ദിവസങ്ങളില്‍ നടക്കും.
27ന് വൈകീട്ട് 7മണിക്ക് നൂറോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും അഞ്ച് ആനകളുടെ എഴുന്നളിപ്പും കുടമാറ്റവും നടക്കും.28ന് ഉച്ചക്ക് ഒന്നരക്ക് സമാരാധന, ആനപഞ്ചവാദ്യ സഹിതം എഴുന്നള്ളത്ത്, വൈകീട്ട് 7മണിക്ക് വെടിക്കെട്ട്, രാത്രി 9മണിക്ക് സ്‌പെഷല്‍ നാദസ്വരകച്ചേരിയുണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സി വി വിശ്വനാഥന്‍, സെക്രട്ടറി സി വി മുരളി, ട്രഷറര്‍ സി എസ് സേതുരാമന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: