ആലപ്പുഴ: മന്നത്ത് പത്മനാഭന്റെ ജന്മദിനം അടുത്തവര്‍ഷം മുതല്‍ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 1,13,79,062.70 രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും താലൂക്ക് യൂണിയന് സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ് അവതരിപ്പിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, യുവാക്കള്‍ക്കായുള്ള വ്യക്തിത്വ ശില്‍പ്പശാല, വിവാഹപൂര്‍വ കൗണ്‍സിലിങ്, കരിയര്‍ ഗൈഡന്‍സ്, സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത, എല്ലാ കരയോഗങ്ങള്‍ക്കും ലൈബ്രറി, വീട്ടമ്മമാര്‍ക്കുള്ള അടുക്കളത്തോട്ടം, വ്യാവസായിക ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം, ഷോപ്പിങ് കോംപ്ലക്സ് രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കാരുണ്യനിധിയായി 10,00,000 രൂപ സമാഹരിക്കുന്നതിനും അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും താലൂക്ക് യൂണിയന് പരിഗണന നല്‍കുന്നതാണെന്ന് അദ്ധ്യക്ഷത വഹിച്ച് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള പറഞ്ഞു. മംഗള്യാന് ഉദ്യമം വിജയിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞ സമൂഹത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു. താലൂക്ക് യൂണിയന് കമ്മറ്റി അഗങ്ങളായ സി. അനന്ദകൃഷ്ണന്, വി. ചന്ദ്രമോഹനന്, കെ.ജി. ബാലകൃഷ്ണന്, എം.ആര്. ചന്ദ്രശേഖരപിള്ള, അഡ്വ. സുരേന്ദ്രനാഥ്, എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ ആര്. ബൈജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യൂണിയന് വൈസ് പ്രസിഡന്റ് രാജഗോപാല പണിക്കര്‍ സ്വാഗതവും യൂണിയന് സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: