അങ്കോറേജ്, അലാസ്ക: അലാസ്യിലെ അല്യൂട്ടിയന് ദ്വീപുകളില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.
അങ്കോറേജിന് 2250 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ലിറ്റില്‍ സിറ്റ്കിന് ദ്വീപിലാണ് 7.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 12.53 നാണ് ഭൂചലനം ഉണ്ടായത്. ഇതേതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉച്ചയ്ക്കു ശേഷം പിന്‍വലിച്ചു.
സുനാമി ഉണ്ടായില്ലെങ്കിലും ശക്തമായ തീരമാലകള് തീരത്ത് ആഞ്ഞടിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതായി അലാസ്ക ഹോംലാന്റ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് വക്താവ് ജെറമി സിഡെക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: