ശേഷസായി ബ്രദേഴ്സിന്റെ പുത്തന്‍ ചുവടുവെപ്പായിരുന്നു മേട്ടൂര്‍ കെമിക്കല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍സ്. ദി ഫെര്‍ട്ടിലൈസര്‍ ആന്റ് മേട്ടൂര്‍ കെമിക്കല്‍സ് എന്ന നാമത്തിലാണ് 1943 ലെ ഫാക്ടിന്റെ ആരംഭം. 1960കളില്‍ കമ്പിനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ദി ഫെര്‍ട്ടിലൈസര്‍ ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ കൊച്ചിന് ലിമിറ്റഡ് എന്നായി പുനര്‍നാമകരണം ചെയ്തു. 1962ല്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തു. അങ്ങനെ പൊതുമേഖലാ സ്ഥാപനമായി. ദി ഫെര്‍ട്ടിലൈസര്‍ ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്എസിറ്റി) എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എം.കെ.കെ.നായര്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി. സൗഹൃദം പങ്കിട്ട അദ്ദേഹം നാട്ടുകാര്‍ക്കും. പ്രിയമുള്ളവനായി. അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കലെല്ലാം സൗഹൃദപരമായി.
യൂറിയ ഉദ്പാദിപ്പിക്കാന്‍ അമ്പലമുകളില്‍ മറ്റൊരു ഡിവിഷന് വന്നു. അമോണിയം സള്‍ഫേറ്റ്, അമോണിയം ഫോസ്ഫറേറ്റ് എന്നിവയായിരുന്നു പ്രധാന ഉത്പാദനം. കമ്പനിക്ക് എഞ്ചിനീയറിംഗ് വര്‍ക്സ് എന്ന ഡിവിഷനുണ്ട് (എഫ്ഇഡബ്ല്യു) ഡിസൈന്‍ വിഭാഗമായ ഫെഡോ (എഫ്ഇഡിഒ) പെട്രോ കെമിക്കല്‍ ഡിവിഷന് ആയ കാപ്രോലാക്ടം പ്ലാന്റ്, അമോണിയം പ്ലാന്റ് ഇവയൊക്കെയാണ് വിവിധ ഡിവിഷനുകള്‍.
12000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദവും മാലിന്യ സംസ്ക്കരണത്തില്‍ അധിഷ്ടിതവുമായിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികാരമെന്ന നിലയില്‍ കുത്തഴിഞ്ഞ അഴിമതിയാണ് ഇവിടെ നടന്നു വന്നിരുന്നത്. അടുത്തിടെ സള്‍ഫര്‍ ഇറക്കുമതി അഴിമതിയില്‍ രണ്ട് കോടിയുടെ അഴിമതി ഇപ്പോള്‍ സിബിഐ അന്വേഷിച്ച് വരികയാണ്.
വളം അന്യസംസ്ഥാന ഡിപ്പോകളിലേക്ക് കയറ്റി അയച്ചതെല്ലാം സ്വകാര്യ മുതലാളിമാരുടെ ഗോഡൗണിലാണ് ചെന്നെത്തിയിരുന്നത്. ഇതേതുടര്‍ന്ന ഫൈനാന്‍സ് മാനേജുമെന്റ് സസ്പെന്‍ഷനിലാണ്. ഇതും സിബിഐ അന്വേഷണ പരിധിയിലാണ്. സ്ക്രാപ്പ് വിറ്റയിനത്തില്‍ കാണാതായത് കോടികള്‍ വിലമതിക്കുന്ന ഇരുമ്പ്, ഉരുക്ക്, അലൂമിനിയം പ്ലേറ്റുകളാണ്. ഇത് വിജിലന്‍സ് അന്വേഷണ പരിധിയിലാണ്.
കമ്പനിയെ സമുദ്ധരിക്കാന്‍ ഇടത്-വലത് എംപിമാര്‍ക്കും ഭരണമുന്നണിക്കും ഇത് വലിയ കാര്യമല്ല. അനുവദിച്ച സബ്സിഡി തുക 991 കോടി എവിടെ? ആര്‍ക്കും നിശ്ചയമില്ല. പുനരുദ്ധാരണവും, ആധുനിക വല്ക്കരണവും, സബ്സിഡി തുകയും ഫ്ലക്സില്‍ മാത്രമാണ് കാണുന്നത്. പ്രകൃതി വാതകം ഇന്ധനമായി ലഭിച്ചാല്‍ കമ്പനിക്ക് പുനര്ജന്മം ലഭിക്കുമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്.
കമ്പനി സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയിട്ട് അഞ്ച് കൊല്ലമായി. ഫാക്ടിന്റെ മറ്റൊരു സ്ഥാപനമായ ഫെഡോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള സംയുക്ത സംരംഭം, അമ്പലമുകള്‍ രാഷ്ട്രീയ കെമിക്കല്‍സിന്റെ കൊച്ചിന് ഷിപ്പ്യാര്ഡുമായി ഫ്യൂവിന്റെ പുതിയ പദ്ധതി ഉദ്യോഗമണ്ഡലിലെ കേരളാ ട്രേഡ് സെന്റര്‍, കണ്ടെയിനര്‍ ഫ്രെയിറ്റ് സ്റ്റേഷന്, അമ്പലമുകളിലെ മെഡിസിറ്റി, ഫാക്ട് കുടിവെള്ള പദ്ധതി തുടങ്ങിയ ഒരു ഡസന്‍ പദ്ധതികള്‍ ആരംഭിച്ചിടത്ത് സ്തംഭിച്ചു നില്‍ക്കുകയാണ്.
ശേഷാസായി സഹോദരന്മാര് ആദ്യം നല്കിയ പേര് ദി ഫെര്‍ട്ടിലൈസര്‍ ആന്റ് മേട്ടൂര്‍ കെമിക്കല്‍സ് എന്നാണ്. അത് അന്വര്‍ത്ഥമാകുന്ന തരത്തില്‍ സ്വകാര്യ വല്‍ക്കരണ നീക്കം ധൃതിയില്‍ നടക്കുന്നതാണ് ജീവനക്കാരുടെ ഇപ്പോഴത്തെ ഭയം.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: