കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം നാളെ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 9ന് പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ തുടക്കം. പേട്ട ജംഗ്ഷന്, ചമ്പക്കര, തൈക്കൂടം, സൗത്ത് ജനത, എളംകുളം, ചിലവന്നൂര്‍ കടവന്ത്ര ജംഗ്ഷന് എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 11.15 ഓടെ കടവന്ത്ര എന്‍എസ്എസ് ഹാളില്‍ പ്രഭാത ഭക്ഷണം കഴിക്കും. അതിന് ശേഷം കടവന്ത്ര പള്ളി സന്ദര്‍ശിക്കും. പിന്നീട് അറ്റ്ലാന്റിസ് പനമ്പിള്ളി നഗര്‍ വഴി എളംകുളത്തെത്തി ഉച്ച ഭക്ഷണം കഴിക്കും. വൈകീട്ട് നാല് മണിക്ക് കുടുംബി കോളനി സന്ദര്‍ശിക്കുന്ന അദ്ദേഹം പിന്നീട് പുന്നുരുന്നി, തമ്മനം, പാലാരിവട്ടം കാരണക്കോടം ഇടപ്പിള്ളി, പോണേക്കര മാരിയമ്മന്‍ കോവില്‍, പാടിവട്ടം തോപ്പില്‍ ,കരുമക്കാട് എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ്, കാക്കനാട് തുതിയൂര്‍, പാലച്ചുവട് വെണ്ണല, ചളിക്കവട്ടം വഴി ആലിന്ചുവട്ടില് വൈകീട്ട് എട്ട് മുപ്പതോടെ സമാപിക്കും.
എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടി ഇന്നലെയും സജീവമായിരുന്നു. രാവിലെ നാല് മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഇന്നലെത്തെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. വൈകീട്ട് അഞ്ച് മണിക്ക് എളമക്കര മണ്ഡലം കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തതിന് ശേഷം ഏഴ്മണിക്ക് കൊച്ചി രാമേശ്വരത്ത് കുടംബ സംഗമത്തില്‍ പങ്കെടുത്തു. ഏഴ് മുപ്പതിന് പള്ളി മുക്കില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം എട്ട് മുപ്പതിന് ഹോട്ടല്‍ അബാദ് പ്ലാസയില്‍ ഉത്തരേന്ത്യന്‍ അസോസിയേഷന് സംഘടിപ്പിച്ച കൂട്ടായ്മയിലും പങ്കെടുത്തു.
ഇന്ന് രാവിലെ പത്തിന് പട്ടണത്ത് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതോടെ ഞായാറാഴ്ചത്തെ പരിപാടികള്‍ തുടങ്ങും. വൈകീട്ട് നാല് മണിക്ക് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധര്‍മരക്ഷ സംഗമത്തില്‍ പങ്കെടുക്കും. അതിന് ശേഷം രാത്രി 8. ന് ചമ്പക്കരയില്‍ മൊബെയില്‍ ടവറിനെതിരേയുള്ള സമരത്തില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്യും. രാത്രി 8.30 ന് തൃപ്പൂണിത്തുറയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: