കല്‍പ്പറ്റ: കര്‍ണാടക മദൂരിലെ ചിറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാസ്(16) ലൗജിഹാദ് റാക്കറ്റിന്റെ വയനാട്ടിലെ പുതിയ ഇര.
പ്രണയം നടിച്ച് അനഘയെ വിവാഹം ചെയ്യുമെന്ന് ഉറപ്പിച്ചായിരുന്നു വെള്ളിയാഴ്ച്ച രാവിലെ പുല്പള്ളി മാരപ്പന്മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന് അബ്ദുറഹ്മാന്(23) അനഘയുമായി മോട്ടോര്‍ സൈക്കിളില്‍ ഗുണ്ടല്പേട്ടയിലെത്തിയത്. സ്ക്കൂളിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ അനഘ മരിച്ചതായാണ് പിന്നീട് ലഭിക്കുന്ന വിവരം.
പീഡനത്തിന് ഇരയായ അനഘ, തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നതായി അബ്ദുറഹിമാന് കര്ണ്ണാടകപോലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അനഘ ബഹളംവെച്ചപ്പോള്‍ വിവാഹം കഴിക്കാമെന്ന് പ്രതിസമ്മതിക്കുകയും പിന്നീട് തൊട്ടടുത്ത ചിറയില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു. കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതി കര്‍ണ്ണാടകപോലീസിന് നല്‍കിയിട്ടുള്ള മൊഴി.
ഇരുവരും മദൂരിലുള്ളപ്പോള് തൊട്ടടുത്ത് കാറിലുണ്ടായിരുന്ന നാലംഗ മലയാളി സംഘത്തെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അബ്ദുറഹ്മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നും പോലീസ് കരുതുന്നു. അനഘയുടെ മരണത്തോടെ ഈ സംഘം അപ്രത്യക്ഷമാകുകയായിരുന്നു.
സിനിമാരംഗത്തെ ആര്‍ട്ടിസ്റ്റെന്ന് സ്വയം പരിചയപെടുത്തിയ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലെ പ്രമുഖ സിനിമാനടന്മാരോടൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങളുപയോഗിച്ച് പല പെണ്‍കുട്ടികളെയും ഇയാള്‍ വലയില്‍ വീഴ്ത്തിയതായും പറയുന്നു.
കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിയും പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ മുന്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബ്ദുറഹ്മാന് നാട്ടിലെ പല പെണ്‍കുട്ടികളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നുവത്രെ. മയക്ക് മരുന്ന്-കഞ്ചാവ് ഇടനിലക്കാരന്‍കൂടിയാണ് പ്രതി. നിരവധി പോലീസ് കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ അബ്ദുറഹ്മാന് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ സ്വഭാവം തൃപ്തികരമല്ലെന്നാണ് അധികൃതര്‍ രേഖപെടുത്തിയിട്ടുള്ളത്.
വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇയാളുടെ കൂട്ട്പ്രതികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. വയനാട്ടില്‍ സെക്സ് റാക്കറ്റ് മൂലം കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ക്കൂള്-കോളേജ് വിദ്യാര്‍ത്ഥിനികളുടെ എണ്ണം കൂടിവരികയാണ്. സംശയകരമായ സാഹചര്യങ്ങളില്‍ ഇണകളെ കണ്ടെത്തിയാല്‍ ചോദ്യം ചെയ്യാന്‍പോലും നാട്ടുകാര്‍ ഭയക്കുന്നതായി ഇടക്കാല അനുഭവങ്ങള്‍ കാണിക്കുന്നു.
പ്രതി അബ്ദുറഹിമാന് റിമാന്റില്‍
കല്‍പ്പറ്റ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസി(16)നെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി അബ്ദുറഹിമാന് മൊഴി നല്‍കിയതായി കര്‍ണ്ണാടക പോലീസ് പറഞ്ഞു. ഗുണ്ടല്‍പേട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. വയനാട് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാ(16)സിനെയാണ് പുല്പള്ളി മാരപ്പന്മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന് അബ്ദുറഹ്മാ(23) ന് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ഗുണ്ടല്‍പേട്ട പോലീസിന്റെ പിടികൂടിയിരുന്നു.
അബ്ദുറഹിമാന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഗുണ്ടല്‍പേട്ടയിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപെടുത്തി എന്നാണ് പോലീസ് പറയുന്നത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് പാലിക്കണമെന്ന് അനഘ അവിടെ വെച്ച് അബ്ദുറഹിമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്തയ്യാറാകാതിരുന്ന പ്രതി തന്ത്രം പ്രയോഗിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് അനഘയെ സമാധാനിപ്പിച്ചു തുടര്‍ന്ന് തൊട്ടടുത്തുള്ള ചിറയിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുക്കി ക്കൊല്ലുകയായിരുന്നു. ഇതിനുശേഷം അനഘയെ ചിറയില്‍ നിന്ന് കരക്ക് കയറ്റി കിടത്തി ആളെ വിളിച്ചുകൂട്ടുകയായിരുന്നു. യഥാര്‍ത്ഥ്യം മനസിലാക്കിയ നാട്ടുകാര്‍ അബ്ദുറഹിമാനെ പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ ചുറ്റിത്തിരിയുന്നത് ഗ്രാമവാസികള്‍ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: