പറവൂര്‍ : മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ ഗോതുരുത്ത് ഗ്രാമത്തില്‍ കലാ-സാംസ്ക്കാരിക പൈതൃക സമ്പത്ത് പുറംലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാംവര്‍ഷത്തിലും മുസിരിസ് ഹെറിട്ടേജ് ഡെവലപ്മെന്റ് & ചാരിറ്റബിള്‍ സൊസൈറ്റി “ഗോതുരുത്ത് ഉത്സവ്” സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 4 മണിക്ക് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാ. ജോയ് സ്രാമ്പിക്കല്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത് മുസിരിസ് സൊസൈറ്റി പ്രസിഡന്റ് പി. എ. ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിക്കും. എസ് ശര്‍മ്മ എം എല്‍ എ കേരള ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, കോട്ടപ്പുറംരൂപത ബിഷപ്പ് റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കാശ്ശേരി, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ഫോക്ലോര് അക്കാദമി സെക്രട്ടറി എം പ്രദീപ്കുമാര്‍, ഹോളിക്രോസ് പള്ളിവികാരി ഫാ. ജോബി കല്ലറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്‍സി സോളമന്, മണി കാര്ത്തികേയന്, ചേണ്ടമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്റി ബോയ്, പഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സ ഫ്രാന്‍സിസ്, ടി എ രാജേഷ്, ഷിബു ചേരമാന്തുരുത്തി, പറവൂര്‍ ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ. എം എ കൃഷ്ണകുമാര്‍, എം ജെ റോഷന്, സൊസൈറ്റി സെക്രട്ടറി സിജു ജോസ് എം, സൊസൈറ്റി ട്രഷറര്‍ ജോസി വെങ്ങണത്ത് എന്നിവര്‍ പ്രസംഗിക്കും. പയ്യന്നൂര്‍ ഡോ വേണുഗോപാല്‍ & ടീം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, തൃശ്ശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍, വൈകീട്ട് 7 മണിക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫോക്ലോര് അക്കാദമി സ്പോണ്സര് ചെയ്യുന്ന നാടന്‍ കലാസന്ധ്യ എന്നിവയാണ് ഇന്ന് നടക്കുന്നത്.
പുതുവര്‍ഷമായ നാളെ രാവിലെ 9 മുതല്‍ ലൈവ് സ്റ്റേജ് ഷോ, നാടന്‍ ഭക്ഷ്യമേള, ഫോട്ടോ പ്രദര്‍ശനം, കാര്‍ഷികമേള, പെരിയാര്‍ ബോട്ടിംഗ്, ഒട്ടക സവാരി, ചിത്രപ്രദര്‍ശനം, എക്സിബിഷന്, ഗോതുരുത്ത് കാര്‍ണിവെല്‍, ഫ്ലവര്‍ ഷോ, എന്നിവയും നടക്കും. 40 ഓളം സൈനികരെ വേദിയില്‍ ആദരിക്കും. പറവൂര്‍ പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി ജോ. സെക്രട്ടറി ജെയ്സണ്‍ പുളിക്കത്തറ, പ്രോഗ്രാം കണ്‍വീനര്‍ ജോസി കോണത്ത്, സിജു ജോസ് എം, ബാലസാഹിത്യകാരന്‍ ജോസ് ഗോതുരുത്ത് എന്നിവര്‍ പങ്കെടുത്തു. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ സ്ക്കൂള് കോമ്പൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: