ജറുസലേം: ഇസ്രയേല്‍ ഗാസയിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഹമാസ്. വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയാറായാല്‍ യുദ്ധം അവസാനിക്കും. മൊസാദ് മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നാല്‍ സമാധാനത്തിലേക്ക് മടങ്ങാമെന്ന് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ല. ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കണം. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കരാറിന്റെ പുറത്ത് വിട്ടയയ്ക്കണമെന്നും ഹമാസ് മുന്നോട്ടുവച്ച ആവശ്യങ്ങളിലുണ്ട്.
ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. കെയ്റോയില്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസ് തയാറായത്. ഈജിപിതിന്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം സ്വാഗതാര്‍ഹമാണെന്ന് ഇസ്രയേലും പ്രതികരിച്ചു.
കെയ്റോയിലെ ചര്‍ച്ചകള്‍ക്കുശേഷം ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും പങ്കെടുത്തു.
അതിനിടെ മധ്യഗാസയിലെ നുസുറത്ത് അഭയാര്‍ത്ഥിക്യാമ്പിലെ സ്കൂളിനുനേരെ ഇസ്രയേല്‍ ആക്രമണമുണ്ടായി. സ്കൂളില്‍ ഹമാസ് താവളമുണ്ടായിരുന്നതായി ഐഡിഎഫ് (ഇസ്രയേല്‍ ഡിഫന്‍സ് ഫോസ്ഴ്സ്) അറിയിച്ചു. തെക്കന്‍ ലബനനില്‍ ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ ബോംബാക്രമണങ്ങളില്‍ ബെയ്റൂട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്കു പരിക്കേറ്റു.
അതേസമയം, ഇറാനുവേണ്ടി ചാരപ്പണി ചെയ്ത ഏഴ് ഇസ്രയേലി പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. രണ്ട് വര്‍ഷമായി ഇവര്‍ ഇറാനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മൂന്ന് ലക്ഷം ഡോളര്‍ കൈപ്പറ്റി ഇവര്‍ 600ലധികം ദൗത്യങ്ങള്‍ നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: