ബന്തടുക്ക: ഭാരതത്തില്‍ വിവിധ ജയിലുകളില്‍ വിചാരണ തടവുകാരായി കിടക്കുന്ന 24 ശതമാനം മുസ്ളീങ്ങളെ വിട്ടയക്കണമെന്നും ഇനി ഒരു മുസ്ളിം ചെറുപ്പക്കാരനെയും അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നുമുള്ള മുസ്ളിം ലീഗിണ്റ്റെ പ്രമേയവും കേന്ദ്രമന്ത്രി ഇ അഹമ്മദിണ്റ്റെ പ്രസംഗവും സത്യപ്രതിജ്ഞ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു. ബന്തടുക്കയില്‍ നടന്ന ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മതേതരത്വത്തിണ്റ്റെ പേര് പറഞ്ഞ് അധികാരത്തിലേറിയവര്‍ മതത്തിണ്റ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അബ്ദുള്‍ നാസര്‍മദനിക്ക് എന്താണ് പ്രത്യേകത എന്ന് അവര്‍ ചോദിച്ചു. അന്യസംസ്ഥാനങ്ങളിലെ ജയിലുകളില്‍ എത്രയോ മലയാളികള്‍ ക്രിമിനല്‍ കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കുന്നുണ്ട്. അവരുടെ കണക്കുപോലും കയ്യിലില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദനിയെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. മദനിക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മും മറ്റ് തടവുകാരുടെ കാര്യത്തില്‍ മനുഷ്യാവകാശം കാണാത്തതെന്തെന്നും അവര്‍ ചോദിച്ചു. രാഷ്ട്രീയംമറന്ന് ഹിന്ദുക്കള്‍ ഒന്നാകേണ്ടത് കാലഘട്ടത്തിണ്റ്റെ ആവശ്യമാണ്. ഹിന്ദുവിണ്റ്റെവോട്ടുനേടി നിയമസഭയിലെത്തിയവര്‍ ഹിന്ദുമതത്തെതന്നെ തള്ളിപ്പറയുകയാണ്. സര്‍ക്കാര്‍ നല്കുന്ന സ്റ്റേറ്റ് സ്കോളര്‍ഷിപ്പുപോലും മതം തിരിച്ചാണ് നല്‍കുന്നത്. പിന്നോക്കക്കാരനായ ഹിന്ദുവിണ്റ്റെ മകന് 250 രൂപ സ്റ്റൈപ്പണ്റ്റ് ലഭിക്കുമ്പോള്‍ അതേ ക്ളാസിലുള്ള മുസ്ളിം കുട്ടിക്ക് 1൦൦൦ രൂപയാണ് സ്കോളര്‍ഷിപ്പ്. ഇത് മതവിവേചനമല്ലേ എന്ന് ടീച്ചര്‍ ചോദിച്ചു. മാര്‍കിസ്റ്റുകള്‍ ഇപ്പോള്‍ പട്ടികജാതി കോളനി അസോസിയേഷനുകളുണ്ടാക്കാനുള്ള തിരക്കിലാണ്. കേരളം പലതവണകളായിഭരിച്ചപ്പോഴൊ ന്നും ഇല്ലാതിരുന്ന കോളനി സ്നേഹം ഇപ്പോള്‍ എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ടീച്ചര്‍ കളിയാക്കി. കപടമതേതരക്കാരുടെയും രാഷ്ട്രീയക്കാരുടെയും വികൃതമായ മുഖങ്ങള്‍ ഓരോ സംഭവങ്ങളിലൂടെയും വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഹിന്ദു തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഉണരുന്ന ഹിന്ദുവിണ്റ്റെ മുഖമായി ഹിന്ദുഐക്യവേദി മാറികഴിഞ്ഞു – അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട് സുബ്രഹ്മണ്യന് തട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശതന്ത്രികള്, ഹിന്ദു സ്വാഭിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഡിയൂറ് ഗുരുദേവദത്ത സംസ്ഥാനിലെ സ്വാ മിനി സാധ്വി മാതാനന്ദമയി അനുഗ്രഹ പ്രഭാഷണം നടത്തി താലൂക്ക് സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂറ്‍ സ്വാഗതവും സ്വാഗതസംഘം കണ് വീനര് പുരുഷോത്തമന് ബൊഡ്ഡനകൊച്ചി നന്ദിയും പറഞ്ഞു.താലൂക്കിണ്റ്റെ വി വിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: