അമ്മാന്‍: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരുന്ന സിറിയയില്‍ നിന്നും ജോര്‍ദാനിലേക്കും പരിസരപ്രദേശങ്ങളിലേക്കും 2011 ല്‍ കുടിയേറിയവരുടെ എണ്ണം 1,80,000 കടന്നതായി ജോര്‍ജദാന്‍ വിദേശകാര്യമന്ത്രി നാസര്‍ ജിദ്ദ വ്യക്തമാക്കി.
സിറിയയില്‍ ഇപ്പോഴും വിമതരും സൈനികരും തമ്മിലുള്ള യുദ്ധം തുടരുകയാണ്. തുടര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്നത്.സിറിയയിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാത്തതിനാലാണ് ഇവര്‍ ജോര്‍ദ്ദാനിലേക്ക് കുടിയേറിയിരിക്കുന്നത്.
ആഭ്യന്തര കലാപത്തെ തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ സിറിയയില്‍ നിന്നും പലായനം ചെയ്യതതെന്നാണ് സൂചന. അതേസമയം സിറിയയില്‍ നിന്നും പലായനം ചെയ്യ്തിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് എല്ലാത്തരത്തിലുള്ള സംരക്ഷണം നല്‍കുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: