കൊച്ചി: സിറ്റിയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പുതിയ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി.ഗോപാലകൃഷ്ണ പിള്ള പൊതുജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് എറണാകുളം ശിവക്ഷേത്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ അവസാന ഓണദിനമായ ചതയം വരെ കണ്‍ട്രോള്‍ റൂമിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂമിലേയ്‌ക്ക് 8086100100 എന്ന വോഡാഫോണ്‍ നമ്പറിലേയ്‌ക്ക് വിളിച്ച് സേവനം ലഭ്യമാക്കാവുന്നതാണ്. കണ്‍ട്രോള്‍ റൂമിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂം വെഹിക്കിളുകള്‍ സിറ്റിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കായി 2500ല്‍ പരം പോലീസ് ഉദ്യോഗസ്ഥരെയാണ് 24 മണിക്കുറും ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്. കൂടാതെ പോക്കറ്റടിക്കാരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരേയും, മോഷ്ടാക്കളേയും നിരീക്ഷിക്കുന്നതിന് ഷാഡോപോലീസും, കണ്‍ട്രോള്‍ റൂമും പ്രത്യേക നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനത്തില്‍ എറണാകുളം പോലീസ് അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ് ബാബു, സെന്‍ട്രല്‍ സബ് ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍, കടവന്ത്ര സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്, മുളവുകാട് സബ് എന്‍സ്പെക്ടര്‍ ബൈജു എന്നിവരും, എറണാകുളം ശിവക്ഷേത്ര സമിതി സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍, മറ്റു പോലീസ് സേനാംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: