ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്ര വര്ഗപ്രദേശത്ത് പെയിലറ്റില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയിലാണ് ആക്രമണം ഉണ്ടായത്. തീവ്രവാദികളുടെ വാഹനത്തിന് നേരെയും മിറാന്‍ഷയിലെ മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടത്തിന് മുകളിലും രണ്ടു മിസെയിലുകളാണ് പതിച്ചത്. സംഭവത്തില്‍ ഒരു വാഹനത്തിന് തീപിടിച്ചു. മിറാന്‍ഷാ പ്രദേശം അല്‍ഖ്വയ്ദ, താലിബാന് തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ്.
വ്യോമാക്രമണം നിര്‍ത്തണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലും ആക്രമണങ്ങള്‍ യുഎസ് തുടരുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പലവിധത്തില്‍ വഷളായിരിക്കുന്ന ബന്ധം വീണ്ടും മോശമാക്കുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സേനയ്ക്ക് സഞ്ചാരമാര്‍ഗം നല്‍കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന് തീരുമാനമെടുക്കാത്തതും യുഎസിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞമാസം ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയാകാതെ പിരിഞ്ഞശേഷം പാക്കിസ്ഥാനില്‍ യുഎസ് വന്‍തോതില്‍ പെയിലറ്റില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്റെ 24 പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത അടച്ചത്. വിഷയം പരിഹരിക്കാതെ നാറ്റോ സഖ്യസേനയ്ക്കായി പാത തുറക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്. ജൂണ്‍ 4 ന് നടത്തിയ വ്യോമാക്രണത്തില്‍ അല്‍ഖ്വയ്ദ തലവന്‍ അബുയാഹു-അല്‍ ലിബി ഉള്‍പ്പെടെ 15 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: