ദുബായ്: കഴിഞ്ഞയാഴ്ച പാക്കിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വാഷിംഗ്ടണ്‍ സ്ഥിരീകരിച്ച അല്‍ഖ്വയ്ദ നേതാവ് അബുയഹിയ അല്‍ ലിബിയുടെ പുതിയ വീഡിയോ സന്ദേശം ഒരു സൈനിക വെബ്സൈറ്റ് പുറത്തുവിട്ടു.
വീഡിയോ ദൃശ്യങ്ങള്‍ സത്യമാണോ അതോ കൃത്രിമമാണോ എന്ന് വ്യക്തമല്ലെന്ന് സൈനിക വെബ്സൈറ്റുകളുടെ ഉത്തരവാദിത്തമുള്ള എസ്ഐടിഇ മോണിറ്ററിംഗ് സര്‍വീസും ഇന്റല്‍ സെന്ററും അറിയിച്ചു. യഹിയ വ്യോമാക്രമണത്തെ അതിജീവിച്ചു എന്നു തെളിയിക്കുവാനായാണോ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് അല്‍ഖ്വയ്ദയുടെ മീഡിയാ സെന്ററായ ഷഹാബ് ആണെന്നും അത് 2011 നവംബറിന് ശേഷമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ ഫിലിമിലുള്ളത് ഇപ്പോഴത്തെ ഇസ്ലാമിക് വര്‍ഷമായ 1433 എന്നാണ്.
എസ്ഐടിയുടെ മൊഴിമാറ്റമനുസരിച്ച് യഹിയയുടെ വീഡിയോ പടിഞ്ഞാറന്‍ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോയില്‍ വ്യോമാക്രമണത്തെക്കുറിച്ച് യാതൊന്നും സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെയും പോരാടാന്‍ സിറിയയിലെ വിമതര്‍ക്കൊപ്പം പുറത്തുനിന്നുള്ളവരും അണിചേരണമെന്നാണ് യഹിയ ആഹ്വാനം ചെയ്തിരിക്കുന്നത്. അസദിനെ സ്വേച്ഛാധിപതിയെന്നും അദ്ദേഹത്തിന്റെ ഭരണത്തെ ക്രിമിനല്‍ ഭരണം എന്നുമാണ് പറഞ്ഞിരിക്കുന്നത്.
കൂടാതെ ഇറാക്ക്, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ സഹോദരങ്ങളോട് സിറിയയിലെ സഹോദരങ്ങളെ സഹായിക്കാനും യഹിയ ആഹ്വാനം ചെയ്തിട്ടുണ്ട്.
യുഎസ്, യുഎന്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? യുഎന്‍ നിരീക്ഷകരോ മറ്റോ സിറിയന്‍ ജനതയെ സഹായിച്ചിട്ടുണ്ടോ എന്നും യഹിയ സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: