ദുബായ്: മതിയായ രേഖകളില്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ ഏഴ് ഇന്ത്യന്‍ നഴ്സുമാരെ തിരികെ നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ പേരില്‍ രണ്ടു കേസുകളുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. വിസാ കാലാവധി തീര്‍ന്നിട്ടും അഞ്ച് വര്‍ഷം ഒരു ആശുപത്രിയില്‍ ജോലി ചെയ്തതിന് ആഷ്ലി, ബിന്ദു, ആഷ, ഷെല്ലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്പോണ്‍സര്‍മാര്‍ കരാറില്‍ പറഞ്ഞിരിക്കുന്ന റസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കാത്തതാണ് ഇവരെ കുടുക്കിയത്.
ആശുപത്രി അധികൃതരുമായി ഇന്ത്യന്‍ എംബസി നടത്തിയ സംഭാഷണങ്ങളുടെ ഫലമായാണ് ഇവര്‍ നാട്ടിലെത്തിയത്. റസിഡന്റ്സ് പെര്‍മിറ്റ് പുതുക്കി നല്‍കാതിരുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അതേസമയം ഇവരെ സൗദിയില്‍ എത്തിച്ച സ്പോണ്‍സര്‍മാര്‍ മരിച്ചതാണ് ഇവരുടെ റസിഡന്റ്സ് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതിരുന്നതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: